HOME
DETAILS

തെരുവുനായ വന്ധ്യംകരണം സംസ്ഥാന വ്യാപകമാക്കും

  
backup
September 01 2022 | 04:09 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%82


തിരുവനന്തപുരം • തെരുവുനായ വന്ധ്യംകരണ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രിമാരായ എം.വി ഗോവിന്ദനും ജെ.ചിഞ്ചുറാണിയും പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിലവിലുള്ള എ.ബി.സി സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും.
സർക്കാരിന് നേരിട്ട് എ.ബി.സി പദ്ധതി നടപ്പാക്കാൻ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി ആവശ്യമില്ല. ഇതിനാവശ്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ വകയിരുത്തണം.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ജില്ലയിലുള്ള എ.ബി.സി കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തുക വകയിരുത്തണം.
വെറ്ററിനറി ഡോക്ടർമാർ, ഡോഗ് കാച്ചർമാർ, മൃഗപരിപാലകർ എന്നിവരെ മൃഗസംരക്ഷണ വകുപ്പ് എംപാനൽ ചെയ്യും.
ഓരോ എ.ബി.സി യൂനിറ്റിന്റേയും പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ മുൻസിപ്പാലിറ്റികൾ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള തുക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട് സമർപ്പിക്കണം.
സംസ്ഥാനത്ത് 30 എ.ബി.സി സെന്ററുകൾ പ്രവർത്തിപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എ.ബി.സി ചെയ്യാൻ ആറ് കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പേവിഷബാധ നിർമാർജനത്തിന് സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് സ്‌കൂളുകളിലടക്കം ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള ആറ് ലക്ഷം വാക്‌സിനിൽ അഞ്ച് ലക്ഷവും മൃഗാശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള നാല് ലക്ഷം വാക്‌സിനുകൾ വാങ്ങി വിതരണം ചെയ്യാൻ നടപടിയാരംഭിച്ചതായും മന്ത്രിമാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  10 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  10 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  10 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  10 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  10 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  12 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  13 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  14 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  15 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  15 hours ago