ചരിത്രംതിരുത്തി വനിതകള്‍ :കോക്കൂരില്‍ അഞ്ചേക്കറില്‍ ജൈവ നെല്‍കൃഷി
ചങ്ങരംകുളം: ചരിത്രം കുറിച്ച് കോക്കൂര്‍ പാടത്ത് വനിതകള്‍ നെല്‍കൃഷിയിലേക്ക്. തരിശായി കിടന്ന അഞ്ചു ഏക്കര്‍ സ്ഥലത്താണ് കോക്കൂരിലെ ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്. വിത്തിടലിന്റെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്‍ നിര്‍വഹിച്ചു. പ്രദേശത്ത് മോഡേണ്‍ ജൈവകര്‍ഷക സംഘം അടക്കം വിവിധ കൂട്ടായ്മകള്‍ ജൈവ നെല്‍കൃഷിയില്‍ വിജയം കൊയ്യുന്നതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് വനിതകള്‍ പുതിയ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
പെണ്‍മിത്ര കര്‍ഷകസംഘം എന്ന് പേരിട്ടിരിക്കുന്ന ഈ പെണ്‍കൂട്ടായ്മയില്‍ സീനത്ത് കോക്കൂര്‍,ഷൈനി മന്‍സൂര്‍, ഷാഹിദ, കല്യാണി, സ്വാലിഹ, മുഹ്‌സിന, റബീന, സുവിത, ലത, സൗദ മുഹമ്മദ്കുട്ടി എന്നിവരാണ് അംഗങ്ങള്‍.
ഉമ വിത്താണ് ഇവര്‍ കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പൂര്‍ണമായും ജൈവമാതൃകയില്‍ കൃഷിയിറക്കി വീട്ടമ്മമാര്‍ക്ക് മാതൃകയാവുകയാണ് ലക്ഷ്യം എന്ന് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സീനത്ത് കോക്കൂര്‍ പറയുന്നു. പരിചയക്കുറവ് നികത്താന്‍ ആലങ്കോട് പഞ്ചായത്തും കൃഷിവകുപ്പും നാട്ടുകാരും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരുമായ പലരുടെയും സഹകരണം കൃഷിയുടെ തുടക്കത്തില്‍ തന്നെ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പെണ്‍ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."