യു.പിയില്‍ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഗര്‍ഭമലസിപ്പിക്കാന്‍ കൂട്ടു നിന്നത് ആശാവര്‍ക്കര്‍
മഹോബ (യുപി): പെണ്‍കുട്ടികള്‍ക്ക് ഒട്ടും സുരക്ഷയില്ലാത്ത ഇടമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് യോഗിയുടെ യു.പി. ദിനംപ്രതിയെന്നോണം പെണ്‍കുട്ടികളോടുള്ള അതിക്രമത്തിന്റെ കഥകളാണ് ഇവിടെ നിന്ന് പുറത്തു വരുന്നത്. നാലുമാസം മുമ്പ് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട കാരിയുടെ കേസാണിതില്‍ അവസാനത്തേത്. ജില്ലയിലെ ശ്രീനഗര്‍ പൊലിസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തില്‍ നാലുമാസം മുമ്പാണ് സംഭവം.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന്, അലസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അലസിപ്പിക്കാന്‍ ഗുളിക നല്‍കുകയും പീഡനം മറച്ചുവെക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിന്റെ പേരില്‍ പ്രദേശത്തെ ആശവര്‍ക്കറായ സുശീലയെയും പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ബി.പി. സിംഗ്, രാം ബാബു സിംഗ്, രഘു റായ്ക്വാര്‍, ശത്രുഘന്‍ സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ശ്രീനഗര്‍ പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സഞ്ജയ് ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."