ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ വാര്‍ഡുകളായി പ്രഖ്യാപിച്ചു
കിഴിശ്ശേരി: മുതുവല്ലൂര്‍ ഗ്രമപഞ്ചായത്തിലെ ഏഴു വാര്‍ഡുകള്‍ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ വാര്‍ഡുകളായി പ്രഖ്യാപിച്ചു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത് എന്നീ വാര്‍ഡുകളാണ് ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ വാര്‍ഡുകളായി പ്രഖ്യാപിച്ചത്. മേല്‍ വാര്‍ഡുകളില്‍ പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്ന കുടുംബങ്ങള്‍ ഇല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ പ്രഖ്യാപിച്ചു. നിലവില്‍ സാനിറ്ററി കക്കൂസ് ഇെല്ലന്ന് ഗ്രാമസഭ നിര്‍ദേശിച്ചവരില്‍ നിന്നും ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍മാരുടെയും വി.ഇ.ഒയുടെയും ഫീല്‍ഡ് തല പരിശോധനയില്‍ ശുചിമുറിയില്ല എന്നു കണ്ടണ്ടെത്തിയ കുടുംബങ്ങള്‍ക്കെല്ലാം ശുചിമുറി നിര്‍മിച്ചുനല്‍കിയതായും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തു തല സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള കണ്‍വീനര്‍ ആയി കെ.കെ മുനീര്‍ മുണ്ടകുളം, പഞ്ചായത്ത് പബ്ലിസിറ്റി കൊഡിനേറ്റര്‍ ആയി കെ.എന്‍ ബഷീര്‍ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് റഹ്മ, ജനപ്രതിനിതികളായ മൊയ്തീല്‍ കോയ ഷഹര്ബാന്, ഷാഹിദ, കെ.എന്‍ ബഷീര്‍, കുമാരന്, സാറാബി, ഖൈറുനിസ, ഷീല, സുനുമോള്, സെക്രട്ടറി അബ്ദുല്‍ റഷീദ്, എ.എസ് ശ്രീനിവാസന്, വി.ഇ.ഒ സുമേഷ്, അബ്ദുല്‍ മജീദ്, കെ.കെ മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."