HOME
DETAILS

കടുപ്പിച്ച്‌ നിയന്ത്രണങ്ങള്‍; ടി.പി.ആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

  
Web Desk
June 29 2021 | 12:06 PM

kovid-restrictions-for-another-week-triple-lockdown-in-areas-above-tpr-18-12345

തിരുവനന്തപുരം: ടി.പി.ആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ വരുത്തിയ ശേഷം കൊവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് പ്രാദേശിക നിയന്ത്രണം കടുപ്പിച്ചു. ഒരാഴ്ച കൂടി നിയന്ത്രണം കടുപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന അവലോകനയോഗത്തിneCd തീരുമാനമായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.

പൂജ്യം മുതല്‍ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതല്‍ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതല്‍ 18 ശതമാനം വരെ സി കാറ്റഗറി.18 മുതല്‍ മുകളിലേക്ക് ഡി കാറ്റഗറി. ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.

രോഗസ്ഥിരീകരണ നിരക്ക് 15ല്‍ കൂടുതലുള്ള തദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നായിരുന്നു ആവശ്യം.
ഇളവുകള്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ പല തദേശ സ്ഥാപന പരിധികളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ടി.പി.ആര്‍ എട്ടിന് താഴെയുള്ള 313, ടി.പി.ആര്‍ എട്ടിനും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍ 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍ 24ന് മുകളിലുള്ള 24 തദ്ദേശ സ്വയംഭരണപ്രദേശങ്ങളാണുള്ളത്.

നിലവില്‍ രോഗസ്ഥിരീകരണ നിരക്ക് 24നു മുകളിലുള്ള തദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുള്ളത്.
ടി.പി.ആര്‍ 15നു മുകളിലുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും 10നും 15നുമിടയില്‍ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ടി.പി.ആര്‍ അഞ്ചിനു താഴെയുള്ള പ്രദേശങ്ങളില്‍ മാത്രം കൂടുതല്‍ ഇളവുകള്‍ നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്‌ക്കാരം

International
  •  3 days ago
No Image

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  3 days ago
No Image

ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

Kerala
  •  3 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക

Kerala
  •  3 days ago
No Image

കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍

Kerala
  •  3 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ

Saudi-arabia
  •  3 days ago
No Image

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

uae
  •  3 days ago
No Image

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

Kerala
  •  3 days ago
No Image

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

uae
  •  3 days ago
No Image

അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ

uae
  •  3 days ago