HOME
DETAILS

ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്തരുത്: എസ്‌ഐസി ഈസ്റ്റേൺ പ്രോവിൻസ്

  
backup
June 29 2021 | 18:06 PM

sic-eastern-committee-statement

ദമാം: ആരാധനാ സ്വാതന്ത്ര്യത്തിൽ കൈകടത്തരുതെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ആവശ്യപ്പെട്ടു. മഹാമാരിയുടെ ഭീതിജനകമായ സാഹചര്യം വന്നണഞ്ഞ സമയത്ത് രാജ്യമൊട്ടാകെ ലോക്ഡൗൺ ഏർപ്പെടുത്തിയതിന്റെ ഭാഗമായി കേരളത്തിലും ലോക്ഡൗൺ പ്രഖ്യാപിക്കുകയും അന്ന് മുഴുവൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടപ്പെപ്പെട്ടെങ്കിലും പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് തുറന്നു പ്രവർത്തിക്കാനും അവശ്യസാധന വ്യാപാര സ്ഥാപനങ്ങൾ, അപ്ഡോർ കായിക ഇടങ്ങൾ, മദ്യശാലകൾ പോലുള്ളവയെ ആനുപാതികമായും നിരുപാധികമായും തുറന്നു പ്രവർത്തിക്കാനും കേരള സർക്കാർ ഉത്തരവു നൽകിയപ്പോഴും വളരെ കൃത്യതയോടെ നടക്കുന്ന പ്രാർത്ഥനകൾക്ക് അനുവാദം നൽകാതിരുന്നത് കടുത്ത വിവേചനമായിരുന്നുവെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ടി.പി ആർ അനുസരിച്ചുള്ള ഈ തരം തിരിവ് പള്ളികൾക്ക് മാത്രം അനുവദിക്കാതെ കേരള മുസ്‌ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അകാരണമായി നിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കേരള സർക്കാർ മതവിരുദ്ധവും,ഏകപക്ഷീയവുമായ നികൃഷ്ട നിലപാട് സ്വീകരിക്കുകയുമായിരുന്നു. രോഗവ്യാപനം കുറവുള്ളയിടങ്ങളിൽ പള്ളികളുടെ വിസ്തൃതിയനുസരിച്ചും പ്രോട്ടോക്കോൾ പാലിച്ചും കേവലം ആഴ്ചകളിൽ നിർബന്ധമായ ജുമുഅക്കു പോലും അനുമതി നൽകാത്ത സർക്കാർ രോഗ വ്യാപനമാണ് ഭയക്കുന്നത് എങ്കിൽ, യാതൊരു പ്രോട്ടോക്കോളുകളും പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും അനുവദിച്ച ഇളവിനു പിന്നിലെ ചേതോവികാരം അന്തമായ മതവിരോധമല്ലാതെ മറ്റൊന്നുമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

മതവിശ്വാസ, കർമ്മത്തിന്റെ സാധുതകളിൽ സ്ഥാനമാനങ്ങളുടെ അധികാരച്ചെങ്കോൽ പ്രയോഗം നടത്തുക വഴി കൂടെ നിൽക്കുന്ന വിശ്വാസികളെ പോലും പുന:വിചിന്തനത്തിന് കാരണമാക്കിയെന്നും ഇത് ഒരിക്കലും നൈതികതക്ക് നിരക്കാത്തതാണെന്നും ഒരു പുനരാലോചനയും തീരുമാനവും ഉടനടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ എസ് ഐ സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റാഫി ഹുദവി കൊരട്ടിക്കര അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ബാഖവി ജുബൈൽ പ്രാർത്ഥനയും ചെയർമാൻ ഹബീബ് തങ്ങൾ അൽഹസ ഉദ്ഘാടനവും നിർവഹിച്ചു. സെക്രട്ടറി മാഹീൻ വിഴിഞ്ഞം സ്വാഗതവും ഓർഗനൈസർ ആശിഖ് ചോക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago