കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം, മതാചാരമാവാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരെ അവസാനമായി ഒരുനോക്കു കാണാന്‍ അനുമതി നല്കി സര്‍ക്കാര്‍. പരിമിതമായ മതാചാരം നടത്താനും കൊവിഡ് പ്രോട്ടോകോളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ അനുമതി നല്കി. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഇന്നുമുതല്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം വീട്ടിലെത്തിച്ച് ഒരുമണിക്കൂറിനുള്ളില്‍ ബന്ധുക്കള്‍ക്കു കാണുകയും മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്യാം.
നേരത്തെ ആശുപത്രിയില്നിന്നുനേരിട്ട് മൃതദേഹം അടക്കംചെയ്യാന്‍ കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. മതാചാരപ്രകാരം മറവു ചെയ്യുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് വിവിധ മതസംഘടനകളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൊവിഡ് ബാധിച്ചു മരിച്ചവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകളില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."