കെ.എസ്.ആര്‍.ടി.സി ക്ക് ഓണക്കോടിയായി നൂറ് കോടി നല്‍കി സര്‍ക്കാര്‍; സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഉപാധി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി നല്‍കി സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം അനുവദിച്ചിരിക്കുന്നത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ന്റെ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ യോഗം ചേരും. ചെലവുചുരുക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീര്‍ക്കും എന്ന് യൂണിയന്‍ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.പരമാവധി ഇന്ന് തന്നെ പണം ജീവനക്കാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ നടപടിയെടുക്കാന്‍ ധന വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കാനും തിരക്കുകുറയുന്ന പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ബസുകള്‍ കുറയ്ക്കാനുമാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."