ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഈസ്റ്റ് എളേരിയില്‍ തുടക്കം കുറിച്ചു
കുന്നുംകൈ: സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ തുടക്കമായി.
പഞ്ചായത്തിലെ മുഴുവന്‍ പേര്‍ക്കും ഈസ്റ്റ് എളേരി സഹകരണബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാര്‍ഡിലെ ഗോക്കടവ് സ്വദേശി ചാക്കോ ത്രേസിയാമ്മ ദമ്പതികള്‍ക്ക് കുടിശ്ശിക പെന്ഷന് നല്കി ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി പദ്ധതിക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെ മൂവായിരത്തോളം ഗുണഭോക്താക്കള്‍ക്കു വീടുകളില്‍ പെന്ഷന് ലഭിക്കും. ജില്ലയിലെ പലയിടങ്ങളിലും ക്ഷേമ പെന്ഷന് വിതരണം നടന്നു. പഞ്ചായത്ത് ഡയരക്ടറേറ്റിലെ ഡി.ബി.റ്റി സെല്‍ തയാറാക്കുന്ന ഗുണഭോക്താക്കളുടെ പട്ടികയുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സംവിധാനം ചെയ്തിട്ടുള്ള സോഫ്റ്റ്വെയര് മുഖേനയാണ് പെന്ഷന് വിതരണം. ഡി.ബി.റ്റി സെല്ലിന്റെ എസ്.ബി.റ്റി അക്കൗണ്ടിലുള്ള പണം ആര്.റ്റി.ജി.എസ് വഴി ഡി.സി.ബികളുടെ അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് ഡി.സി.ബി വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ പ്രാഥമിക സംഘംബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തും.
അതിനുശേഷം അവര്‍ നിയോഗിക്കുന്നവര്‍ മുഖാന്തിരം വീടുകളില്‍ നേരിട്ട് എത്തിക്കും. ഒരാള്‍ ഒന്നിലധികം ക്ഷേമ പെന്ഷന് വാങ്ങുന്നത് തടയുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ കൈപ്പറ്റുന്നവരുടെ വിവരശേഖരണം പൂര്‍ത്തിയായാല്‍ ഒന്നിലധികം പെന്ഷന് വാങ്ങുന്നതു കണ്ടെത്തി തടയാന്‍ കഴിയും. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണു പെന്ഷന് വീടുകളില്‍ എത്തിക്കുന്നത്.
ക്ഷേമ പെന്ഷന് അര്ഹതയുള്ളവരില് 70 ശമാനം പേര്‍ക്കും സഹകരണ ബാങ്കുകള്‍ പെന്ഷന് വീട്ടിലെത്തിക്കും. മറ്റുള്ളവര്‍ക്കു നിലവിലുള്ളതുപോലെ ബാങ്ക് അക്കൗണ്ട് വഴി പെന്ഷന് വിതരണം ചെയ്യും. നേരത്തേ പോസ്റ്റ് ഓഫിസ് വഴിയായിരുന്നു പെന്ഷന് വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."