തെരുവ് നായ ആക്രമണം; സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് നായകളുടെ ആക്രമണത്തിന് ശമനമില്ല. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കാട്ടാക്കടയില്‍ നാല് പേര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശ്ശൂര്‍ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്.
ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാള്‍ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിയില്‍ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്.
കണ്ണന്‍പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന് ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന് മൂലയില്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. എല്ലാവര്ക്കും കാലിനാണ് കടിയേറ്റത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."