HOME
DETAILS
MAL
കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരം; ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രിംകോടതി
backup
September 09 2022 | 13:09 PM
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രിംകോടതി. മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്.
കേരളത്തില്‍ തെരുവ് നായ പ്രശ്‌നമുണ്ടെന്നത് യഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി.തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വാക്‌സിന്‍ എടുത്തവര്‍ പോലും മരിക്കുകയാണെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."