HOME
DETAILS

കൊടകര കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും; വീട്ടിലെത്തി നോട്ടിസ് നല്‍കി പൊലിസ്

  
backup
July 02 2021 | 13:07 PM

kodakara-money-laundering-case-k-surendran-to-be-questioned-on-tuesday-the-police-went-home-and-issued-a-notice

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നോട്ടിസ് നല്‍കി. ചൊവ്വാഴ്ച തൃശൂരിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് അന്വേഷണസംഘം സുരേന്ദ്രന്റെ കോഴിക്കോട് ഉള്ളിയേരിയിലെ വീട്ടില്‍ നേരിട്ടെത്തി കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10ന് എത്തണമെന്നാണ് നോട്ടിസിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിച്ച കോഴപ്പണത്തില്‍ മൂന്നരക്കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന സൂചന പൊലിസിന് ലഭിച്ചത്. തുടര്‍ന്നാണ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടത്. ഇതുവരെ 1.4 കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയും ഫോണ്‍ രേഖകളുമാണ് സുരേന്ദ്രന് വിനയായത്. മൂന്നരക്കോടി കവര്‍ച്ച ചെയ്യപ്പെട്ട ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ സുരേന്ദ്രന്റെ മകനുമുണ്ടായിരുന്നു എന്നതാണ് കുഴല്‍പ്പണക്കടത്ത് സുരേന്ദ്രന്റെ അറിവോടെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്താന്‍ പ്രധാന കാരണം. കവര്‍ച്ചയ്ക്കു ശേഷം ധര്‍മരാജന്‍ ആദ്യംവിളിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെയാണ്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ മകനടക്കം ഏഴുപേരെ കൂടി ധര്‍മരാജന്‍ ബന്ധപ്പെട്ടത് ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമാണ്. മകന്റെ ഫോണിലൂടെ കെ. സുരേന്ദ്രനുമായിട്ടാണോ സംസാരിച്ചത് എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. മകനേയും ചോദ്യംചെയ്യാന്‍ നീക്കമുണ്ട്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറി കെ.പി സുരേഷ് അടക്കം നിരവധി നേതാക്കളെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. നേതാക്കളെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. അതേസമയം, പണം ബി.ജെ.പിയുടേതാണെന്നും തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി നേതാക്കള്‍ തന്നെയാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയിലും സമ്മതിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  a month ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  a month ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

National
  •  a month ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  a month ago
No Image

സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും

Kerala
  •  a month ago
No Image

വംശഹത്യയുടെ 710ാം നാള്‍; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്‍

International
  •  a month ago
No Image

ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം

uae
  •  a month ago
No Image

വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a month ago