HOME
DETAILS

ഉണ്ണിക്കണ്ണനുമായി ബാലഗോകുലം; സാംസ്‌കാരിക യാത്രയുമായി സി.പി.എം

  
backup
August 24, 2016 | 7:52 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%97%e0%b5%8b


കണ്ണൂര്‍: ജില്ലയില്‍ കനത്ത സുരക്ഷയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്രയും സി.പി.എമ്മിന്റെ സാംസ്‌കാരിക ഘോഷയാത്രയായ നമ്മളൊന്നും നടന്നു. അക്രമ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഘോഷയാത്രകള്‍ പുറപ്പെടുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പൊലിസ് സേനയെ നിയോഗിച്ചിരുന്നു. സര്‍ക്കിള്‍തല പരിശോധനകളും ഒരുകമ്പനി കെ.എ.പി യൂനിറ്റും സുരക്ഷയുടെ ഭാഗമായി ഉണ്ടായിരുന്നു. ഇരുവിഭാഗത്തിനും പൊലിസ് പ്രത്യേക സമയവും റൂട്ടും ക്രമീകരിച്ചു നല്‍കിയിരുന്നു. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പയ്യന്നൂര്‍, തലശേരി, ചക്കരക്കല്‍, മട്ടന്നൂര്‍ തുടങ്ങിയ മേഖലയില്‍ പൊലിസ് അതീവ ജാഗ്രതയിലായിരുന്നു. തലശ്ശേരി പൊലിസ് സബ് ഡിവിഷനു കീഴില്‍ 15 പ്ലാറ്റൂണ്‍ സായുധ സേനയേയും വിന്യസിച്ചിരുന്നു.
ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ സി.പി.എമ്മും 300 കേന്ദ്രങ്ങളില്‍ ബാലഗോകുലവും ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്കു പുറമേ സാംസ്‌കാരിക സമ്മേളനങ്ങളും നടന്നു. തലശ്ശേരി നഗരത്തില്‍ നമ്മളൊന്ന് ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നില്ല. ചട്ടമ്പിസ്വാമികളുടെ ജന്‍മദിനം മുതല്‍ അയ്യങ്കാളിയുടെ ജന്‍മദിനമായ 28 വരെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നമ്മളൊന്ന് പരിപാടി നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലബുകളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ നിശ്ചലദൃശ്യങ്ങളും പ്ലക്കാര്‍ഡുകളുമണിഞ്ഞ് പ്രവര്‍ത്തകര്‍ റാലികള്‍ നടത്തി. വിവിധ കായിക കലാപരിപാടികളും ചിലയിടങ്ങളില്‍ നടത്തിയിരുന്നു.
പതിവു ശൈലിയില്‍ ഉണ്ണിക്കണ്ണന്‍ന്മാരും മുത്തുക്കുടകളുമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍ നടന്നതെങ്കില്‍ മതേതരത്വം വിളിച്ചോതുന്ന സന്ദേശങ്ങളും ആര്‍.എസ്.എസിനെതിരേയുള്ള സന്ദേശങ്ങളുമായാണ് സി.പി.എം ഘോഷയാത്ര സംഘടിപ്പിച്ചത്. ജന്‍മാഷ്ടമിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  a day ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  a day ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  a day ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  a day ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  a day ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  a day ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  a day ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  a day ago