സൈനികശക്തി ഉപയോഗിച്ച് വിജയിക്കാവുന്ന ഒന്നല്ല അഫ്ഗാന് യു.എസ് സൈനികര്‍ ഓഗസ്റ്റോടെ അഫ്ഗാന് വിടും
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ് സേനാപിന്മാറ്റം വരുന്ന ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് വൈറ്റ്ഹൗസ്. ഈവര്‍ഷം സെപ്റ്റംബറോടെ യു.എസ് സൈനികര്‍ അഫ്ഗാന് വിടുമെന്നായിരുന്നു നേരത്തെ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നത്.
അഫ്ഗാനിലെ പ്രധാന വ്യോമകേന്ദ്രമായ ബെഗ്രാം യു.എസ്-നാറ്റോ സൈനികര്‍ കഴിഞ്ഞദിവസം വിടുകയും സര്‍ക്കാര്‍ സേനയെ ഏല്പിക്കുകയും ചെയ്തിരുന്നു.
സൈനികശക്തി ഉപയോഗിച്ച് വിജയിക്കാവുന്ന ഒന്നല്ല അഫ്ഗാനെന്ന് പ്രസിഡന്റിനറിയാമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. അതേസമയം അഫ്ഗാന് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ വരും മാസങ്ങളിലും യു.എസ് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2001 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാരകേന്ദ്രം ആക്രമണത്തെ തുടര്‍ന്ന് അല്‍ഖാഇദ ബന്ധമാരോപിച്ച് താലിബാന് സര്‍ക്കാരിനെ പുറത്താക്കാനാണ് ഒക്ടോബറില്‍ യു.എസ് സേന അഫ്ഗാന് ആക്രമിച്ചത്. 2019 വരെ 77,800 കോടി ഡോളറാണ് യു.എസിന് അഫ്ഗാനില്‍ സൈനിക ചെലവുവന്നത്. ഇതിനു പുറമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 82,200 കോടി ഡോളറും ചെലവായി. ഈ ചെലവു ലാഭിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന് ഭരണകൂടം സൈന്യത്തെ പിന്‍വലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."