ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവിനെ മാറ്റും തരൂരിനും സാധ്യത
ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പദവിയില്‍നിന്ന് മാറ്റാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഡോ. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരാണ് ഈ സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 19ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
ബഹറാംപൂരില്‍നിന്നുള്ള ലോക്‌സഭാംഗമായ അധിര്‍ ചൗധരി നിലവില്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും കടുത്ത വിമര്‍ശകനായ ചൗധരിയെ നീക്കുന്നത്, പാര്‍ട്ടിയുമായി കോണ്‍ഗ്രസ് അടുപ്പം കാണിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷസഖ്യം തൃണമൂലില്ലാതെ സാധ്യമല്ലെന്ന അഭിപ്രായം കോണ്‍ഗ്രസിനുï്. ഈ സാഹചര്യത്തില്‍ മമതയെ പിണക്കാതെ കൂടെക്കൂട്ടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ബംഗാള്‍ സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഗവര്‍ണറെ നീക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം തൃണമൂല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും. ഈയാവശ്യത്തെ ശക്തമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുï്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യം ചേര്‍ന്ന് തൃണമൂലിനെതിരേ മത്സരിച്ചെങ്കിലും ഒരിടത്തു പോലും കോണ്‍ഗ്രസ് വിജയിച്ചിരുന്നില്ല. പിന്നാലെ മമതയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍നിന്ന് ചൗധരിയെ കോണ്‍ഗ്രസ് നേതൃത്വം വിലക്കുകയുമുïായി.
തരൂരും മനീഷ് തിവാരിയും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയ ജി 23 വിഭാഗത്തില്‍പ്പെട്ടവരാണ്. അനന്ത്പൂര്‍ സാഹിബ് മണ്ഡലത്തെയാണ് തിവാരി പ്രതിനിധീകരിക്കുന്നത്.
രാഹുല്‍ ഗാന്ധി സഭാകക്ഷി നേതാവാകണമെന്ന് കോണ്‍ഗ്രസില്‍ പൊതു അഭിപായമുïെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. തിവാരിയെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിട്ടുï്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."