റോഡിലെ 'മരണക്കുഴി'; ഉഡുപ്പിയില്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ 'ഉരുളുസേവ' പ്രതിഷേധം video
കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലെ റോഡുകളിലും കുഴികള്‍ക്ക് യാതൊരു പഞ്ഞവുമില്ല. നാടിന്റെ ഈ'പുരോഗതി'യുടെ കാര്യത്തില്‍ എല്ലാ സര്‍ക്കാറുകള്‍ക്കും ഒറ്റ മനസ്സു തന്നെ. ഏതായാലും റോഡിലെ ഈ മരണക്കുഴിക്കെതിരെ വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് ഉഡുപ്പിയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍. റോഡിലങ്ങ് ശയനപ്രദക്ഷിണം നടത്തി.
സമൂഹത്തിന്റെ ക്ഷേമത്തിനായി നിലത്ത് ഉരുളുന്നതടക്കം ഉള്‍പ്പെടുന്ന 'ഉരുളുസേവ' എന്ന ചടങ്ങാണ് കര്‍ണാടകയിലെ സാമൂഹ്യ പ്രവര്‍ത്തകനായ നിത്യാനന്ദ ഒലക്കാട് നടത്തിയത്.
റോഡിലെ കുഴികളില്‍ നാളികേരം പൊട്ടിച്ച് ആരതി അര്‍പ്പിച്ചാണ് അദ്ദേഹം പ്രതിഷേധം ആരംഭിച്ചത്. ഉഡുപ്പിമണിപ്പാല്‍ ദേശീയ പാതയില്‍ മൂന്ന് വര്‍ഷം മുമ്പ് റോഡിന് ടെന്‍ഡര്‍ നല്‍കിയെങ്കിലും റോഡ് ശോചനീയാവസ്ഥയിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരും ഒരു പ്രശ്‌നവും ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രി പോലും ഇതുവഴി കടന്നുപോയി. റോഡ് നന്നാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോ ഇവിടെ എത്തണം. അദ്ദേഹം ആവശ്യപ്പെട്ടു.
#WATCH | Karnataka: A social worker named Nityananda Olakadu rolls on a stretch of a road as he protests in a unique manner against potholes on the roads in Udupi (14.09) pic.twitter.com/znCwZmPP1z
— ANI (@ANI) September 15, 2022
കേരളത്തിലും കുഴികള്‍ മൂലമുള്ള അപകടവും പ്രതിഷേധവും പതിവാണ്. വാഴവെച്ച് കുലവെട്ടിയ സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു കുഴിയില്‍ മീന്‍ കൃഷി നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. റോഡിലിരുന്ന് കുളിയും തോണിയിറക്കലുമെല്ലാം നമ്മുടെ നാട്ടിലെ പതിവു കാഴ്ചകളായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."