മീനങ്ങാടി ജി.എച്ച്.എസ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം 26ന്
കല്‍പ്പറ്റ: മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 26ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപയും, നബാര്‍ഡിന്റെ 70 ലക്ഷം രൂപയും എം.എസ്.ഡി.പി പദ്ധതിയില്‍ നിന്നുള്ള 40 ലക്ഷം രൂപയും ഉപയോഗിച്ചു നിര്‍മിച്ച മൂന്ന് കെട്ടിടങ്ങളുടെയും, ജില്ലാ പഞ്ചായത്തിന്റെയും പി.ടി.എയുടെയും ധനസഹായത്തോടെ നവീകരിച്ച സ്‌കൂള്‍ പ്രവേശന കവാടം, ചുറ്റുമതില്‍, ലൈബ്രറി, ലബോറട്ടറി എന്നിവയുടെയും ഉദ്ഘാടനങ്ങളാണ് നടക്കുക.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ജില്ലാ പഞ്ചായത്തംഗം ഡി. ഓമന, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ വിവിധ കെട്ടിട സമുച്ചയങ്ങളുടെയും, ലാബ്, ലൈബ്രറി എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയാകും.
ഹയര്‍ സെക്കന്‍ഡറി കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തും. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എന്‍ ബാബുരാജന്‍ സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ പ്രധാനാധ്യാപകരെ ആദരിക്കും.
പി. വാസുദേവന്‍, ലിസി പൗലോസ്, വി. സുരേഷ്, റെജിമോള്‍, മിനി ജോണ്‍സണ്‍, മിനി സാജു, ശോഭ സുരേഷ്, സി. അനില്‍കുമാര്‍, പി.സി. മോഹനന്‍, ബേബി വര്‍ഗീസ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ രഘുനാഥ്, പി.ടി.എ പ്രസിഡന്റ് പി.വി വേണുഗോപാല്‍, ഒ.വി പവിത്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബാവ കെ. പാലുകുന്ന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."