മഹാകവി പി സാഹിത്യപുരസ്‌കാര സമര്‍പ്പണം 26ന്
കോഴിക്കോട്: മഹാകവി പി ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള ആറ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രഥമ കളിയച്ഛന്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. സമസ്ത കേരളം നോവല്‍ പുരസ്‌കാരത്തിന് സുഭാഷ് ചന്ദ്രനും നിളാ കഥാ പുരസ്‌കാരത്തിന് കെ. രേഖയും താമരത്തോണി കവിതാ പുരസ്‌കാരത്തിന് ഇ. സന്ധ്യയും പയസ്വിനി വിവര്‍ത്തന പുരസ്‌കാരത്തിന് സുധാകരന്‍ രാമന്തളയും തേജസ്വിനി വൈജ്ഞാനിക പുരസ്‌കാരത്തിന് എസ്. കൃഷ്ണകുമാറും അര്‍ഹരായി.
26ന് വൈകിട്ട് അഞ്ചിന് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് ഡോ. ചന്ദ്രശേഖര കമ്പാറാണ് എം.ടിക്ക് പുരസ്‌കാരം സമ്മാനിക്കുക. ചടങ്ങ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും തുടര്‍ന്ന് നടക്കുന്ന കാവ്യോല്‍സവം എം.പി വീരേന്ദ്രകുമാറും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മഹാകവി പി ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റെര്‍ വൈസ് ചെയര്‍മാന്‍ കെ.എ മുരളീധരന്‍, സെക്രട്ടറി എം. ചന്ദ്രപ്രകാശ്, മഹാകവി പിയുടെ മകന്‍ വി. രവീന്ദ്രന്‍ നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."