മഹാമാരിയെ തടയുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രിമാരുടെ രാജി: പി. ചിദംബരം
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയിലെ വമ്പന്‍ മാറ്റങ്ങളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. മഹാമാരിയെ തടയുന്നതില്‍ മോദി സര്‍ക്കാര്‍ വമ്പന്‍ പരാജയം നേരിട്ടുവെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രിയുടെയും സഹമന്ത്രിയുടെയും രാജിയെന്ന് പി. ചിദംബരം ട്വീറ്റ് ചെയ്തു.
കാര്യങ്ങള്‍ ഭംഗിയായി പോവുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി എടുക്കുമെന്നും മോശമാവുകയാണെങ്കില്‍ മന്ത്രിമാരായിരിക്കും പൂര്‍ണ ഉത്തരവാദികളെന്നും ചിദംബരം പരിഹസിച്ചു. പാദസേവ ചെയ്തതിന്റെ ഫലമാണ് ഇവര്‍ അനുഭവിക്കുന്നതെന്നും മന്ത്രിമാര്‍ക്ക് ഇക്കാര്യത്തിലൊരു പാഠമുണ്ടെന്നും ചിദംബരം പറഞ്ഞു.
ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, സഹമന്ത്രി അശ്വനി ചൗബെ, നിയമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ തുടങ്ങിയ ഉന്നതരാണ് മന്ത്രിസഭാ വികസനത്തിന് തൊട്ടുമുന്‍പ് രാജിവച്ചത്. കൊവിഡിനെതിരായ പ്രവര്‍ത്തനത്തില്‍ ഏറെ വിമര്‍ശനം നേരിടുന്നതിനിടെയാണ് ആരോഗ്യമന്ത്രിമാരുടെ മാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."