പണിമുടക്കിൽ മാറ്റമില്ലെന്ന് പമ്പുടമകൾ വില കൂടിയ പെട്രോൾ വിൽക്കാൻ കമ്പനികൾ നിർബന്ധിക്കുന്നു
കൊച്ചി • സംസ്ഥാനത്തെ പെട്രോൾ പമ്പുകളിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ പെട്രോളിയം കമ്പനികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് പമ്പു ഉടമകളുടെ സംഘടകൾ. ഓഗസ്റ്റ് 13 മുതൽ പ്രതിദിനം 200 ലോഡ് കുറവ് ഇന്ധനമാണ് ലഭിക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
വില കൂടിയ പ്രീമിയം പെട്രോൾ വിറ്റഴിക്കാനാണ് എണ്ണക്കമ്പനികൾ നിർബന്ധിക്കുന്നത്. ഇത് പമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. 22ന് അർധരാത്രി 12 മുതൽ 23 അർധരാത്രി 12വരെയാണ് സമരം.
കോൺഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും സമരത്തിന്റെ ഭാഗമാകും.
ഇനിയും നിഷേധാത്മക നിലപാട് തുടർന്നാൽ മുൻകൂർ നോട്ടിസ് നൽകി അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
കോൺഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ കൺവീനർ ശബരീനാഥ്, ജോണി കുതിരവട്ടം, കോമു, സുനിത് എബ്രഹാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."