HOME
DETAILS
MAL
എടച്ചേരിയില്‍ തെരുവുനായക്കു പിന്നാലെ ഭ്രാന്തന് കീരിയും; ഒരാള്‍ക്കു കടിയേറ്റു
backup
August 24 2016 | 20:08 PM
എടച്ചേരി: ടൗണില്‍ ദിവസങ്ങളായി തുടരുന്ന തെരുവുനായ ശല്യത്തിനു പിന്നാലെ ഭ്രാന്തന് കീരി യുടെ ആക്രമണവും. ഇരിങ്ങണ്ണൂര്‍ ടൗണില്‍ ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.കെ പ്രേംദാസിനു കീരിയുടെ കടിയേറ്റു.
ഇന്നലെ രാവിലെ ഇരിങ്ങണ്ണൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ നിന്നു വീട്ടിലേക്കു പോകുന്ന വഴിയാണു കീരിയുടെ ആക്രമണമുണ്ടായത്. ടൗണിനടുത്ത ഇടവഴിയില്‍ വച്ചു പിന്നാലെ ഓടിയെത്തിയാണ് കീരി പ്രേംദാസിനെ കടിച്ചത്. രണ്ടു കാലുകള്‍ക്കും പരുക്കേറ്റിണ്ട്.
പ്രേംദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടച്ചേരി, പുതിയങ്ങാടി, തലായി ഭാഗങ്ങളിലുള്ള ഏതാനും പേര്‍ക്കു ദിവസങ്ങള്‍ക്കു മുന്‍പു തെരുവുനായകളുടെ കടിയേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."