HOME
DETAILS
MAL
കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച്ച ഇന്ന്; സില്‍വര്‍ലൈന്‍ ചര്‍ച്ചയാകും
backup
September 18 2022 | 04:09 AM
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച്ച നടത്തും. രാവിലെ 9.30 ന് ബംഗളുരുവിലാണ് കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പിണറായി വിജയന് ബെംഗളൂരുവിലെത്തി. ചീഫ് സെക്രട്ടറി വി.പി.ജോയി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
സില്‍വര്‍ലൈന്‍ പാത മംഗളുരു വരെ നീട്ടുന്നത് ഉള്‍പ്പെടെ ചര്‍ച്ചയാകും. സില്‍വര്‍ലൈന്‍ അടക്കം റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരുസംസ്ഥാനങ്ങലും തമ്മില്‍ ധാരണയായിരുന്നു. തലശേരി-മൈസൂരു-നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും.
കേന്ദ്രം അനുമതി നല്കിയാല് സില്‍വര്‍ലൈനുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."