തനിക്കെതിരായി നടന്ന വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; തെളിവുകള്‍ നാളെ പുറത്തുവിടും: ഗവര്‍ണര്‍
കൊച്ചി : മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വീഡിയോകളും കത്തുകളും നാളെ പുറത്തുവിടും.
ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു .
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം. കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നായിരുന്നു ഗവര്‍ണര്‍ മുന്‍പ് ആരോപിച്ചത്. ഈ ആക്രമണത്തിന് പിന്നില്‍ സര്‍വകലാശാല വി.സിയാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."