സ്വര്‍ണക്കടത്ത് കേസ്: ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം
കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷഫീഖിന് ജാമ്യം. ഷഫീഖിന്റെ ജാമ്യാപേക്ഷയില്‍ കസ്റ്റംസ് എതിര്‍പ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ നല്കി.
സ്വര്‍ണ്ണം കൊണ്ടുവന്നത് അര്ജ്ജുന് നല്കാന് വേണ്ടിയാണെന്നും വിദേശത്ത് വെച്ച് സ്വര്‍ണ്ണം കൈമാറിയവര്‍ അര്ജ്ജുന് എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഷഫീഖ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണവുമായി എത്തുന്ന ദിവസം 25 ലധികം തവണ അര്ജ്ജുന് വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ അര്ജുന് ആയെങ്കിയുടെ കസ്റ്റഡി അപേക്ഷ 12 മണിക്ക് പരിഗണിക്കും. നാലു ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."