ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ഗീബല്‍സിയന്‍ നുണ പ്രചരണം; ആരും മനപ്പായസമുണ്ണേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിം ലീഗിന്റെ ആശയ നയപരിപാടികള്‍ ആരുടെ മുന്നിലും അടിയറ വെക്കില്ലെന്നും ലീഗില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ഗീബല്‍ സിയന്‍ നുണ പ്രചരണമാണെന്നും, അത് കണ്ട് ആരും മനപ്പായസമുണ്ണേണ്ടന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കേണ്ടതുണ്ട്. നിരന്തര പോരാട്ടങ്ങളിലൂടെയാണ് രാജ്യം സ്വാതന്ത്രത്തിന്റെ മധുരം നുണഞ്ഞത്. രാജ്യത്ത് മത സൗഹാര്‍ദ്ദവും മതേതരത്വവും നില നില്‍ക്കാനും അവയെ സംരക്ഷിക്കാനും ഏക പോംവഴി കോണ്‍ഗ്രസിനെ അധികാരത്തിലെക്കുക എന്നുള്ളതാണ്.
എല്ലാ മതേതര കക്ഷികളും ഒന്നിക്കേണ്ട സമയമാണിത്. കോണ്‍ഗ്രസ് ഇതര മുന്നണി കാഴ്ചപ്പാടുകള്‍ക്ക് രാജ്യത്ത് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടിതൊടിക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം മുസ് ലിം ലീഗ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുനില ഓഫിസ് കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എം.മൂസ അധ്യക്ഷത വഹിച്ചു. കെ.എം ഷാജി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."