HOME
DETAILS

അതിര്‍ത്തി കടക്കുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്

  
backup
September 19 2022 | 20:09 PM

kerala-govt-governor-56-2022

ആടിന്റെ താടിപോലെ അനാവശ്യമാണ് ഗവര്‍ണര്‍ പദവിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അഭിപ്രായത്തിന്, ബി.ജെ.പിയിതര സംസ്ഥാനങ്ങളും ഗവര്‍ണര്‍മാരും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വന്‍ കൈയടിയാണ് ലഭിച്ചത്. 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം വിശ്വാസ്യത നഷ്ടപ്പെട്ട സ്ഥാപനങ്ങളില്‍ രാജ്ഭവനും ഉള്‍പ്പെടും. കേന്ദ്രത്തില്‍ രാഷ്ട്രപതി എങ്ങനെയാണ്, അതേ ആദരവും ബഹുമതിയും കല്‍പ്പിക്കപ്പെടേണ്ട പദവിയാണ് സംസ്ഥാനതലത്തില്‍ ഗവര്‍ണര്‍ പദവി. എന്നാല്‍ യൂനിറ്റ് തലങ്ങളിലെ എസ്.എഫ്.ഐ കുട്ടികള്‍ മുതല്‍ പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വീനറും അടക്കമുള്ളവരുടെ നിരന്തര വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ കേള്‍ക്കേണ്ടിവരുകയാണ്. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ബി.ജെ.പിയിതര പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവിടെയുള്ള സര്‍ക്കാരും ഗവര്‍ണറും നിരന്തരമായ ഏറ്റുമുട്ടലിലാണ്. മുഖ്യമന്ത്രിമാരുടെ കടുകട്ടിക്ക് അനുസരിച്ച് ഗവര്‍ണര്‍സര്‍ക്കാര്‍ പോരിന്റെ കാഠിന്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നു എന്ന് മാത്രം. കേന്ദ്രസര്‍ക്കാരിന്റെ ആശയങ്ങളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ താല്‍പ്പര്യങ്ങളും സംസ്ഥാനത്ത് അടിച്ചേല്‍പിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നതാണ് ഈ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണമാവുന്നത്.
ഡല്‍ഹി
ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാള്‍ ഭരിക്കുന്ന രാജ്യതലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് നരേന്ദ്രമോദിയുടെ വരവോടെ ആദ്യമായി കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലുകള്‍ക്ക് തുടക്കം കുറിച്ചത്. കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറാണ് കേന്ദ്ര പ്രതിനിധി. കെജ്‌രിവാള്‍ ലഫ്. ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ പലതവണ മാധ്യമങ്ങളുടെ ഒന്നാം പേജ് വാര്‍ത്തകളായി. ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയ തര്‍ക്കം ഉള്‍പ്പെടെ ഇതില്‍ വരും.
2015ല്‍ കെ്ജരിവാള്‍ മുഖ്യമന്ത്രിയാവുമ്പോള്‍ നജീബ് ജങ് ആയിരുന്നു ഡല്‍ഹി ലഫ്. ഗവര്‍ണര്‍. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിച്ച നജീബ് ജങ്, യു.പി.എയുടെ കാലത്താണ് ലഫ്. ഗവര്‍ണറായെത്തുന്നത്. എന്നാല്‍ മോദി അധികാരത്തിലേറിയതോടെയാണ് മുഖ്യമന്ത്രിക്കും ലഫ്.ഗവര്‍ണര്‍ക്കും ഇടയില്‍ അധികാരത്തര്‍ക്കം ഉടലെടുക്കുന്നത്. മന്ത്രിസഭ പാസാക്കിയ പല ബില്ലുകളും മടക്കിയയക്കുകയോ അംഗീകാരം നല്‍കാതെ പിടിച്ചുവയ്ക്കുകയോ ചെയ്തു. പലപ്പോഴും ഭരണത്തിന് സമാന്തരമായി ഉത്തരവ് പുറപ്പെടുവിച്ചും മറ്റും ഭരണസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിമാരെ വരുതിയിലാക്കി ഏറ്റുമുട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്തു. കെജ്‌രിവാളും സഹമന്ത്രിമാരും ലഫ്. ഗവര്‍ണറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരന്തരം ലഫ്. ഗവര്‍ണറെ രാഷ്ട്രീയമായി ആക്രമിക്കുകയും ചെയ്തു. നജീബ് ജങ് 2016 ഡിസംബറില്‍ രാജിവയ്ക്കും വരെ പോര് തുടര്‍ന്നു. പിന്നീട് വന്ന അനില്‍ ബൈജാനും ഏറെക്കുറേ നജീബിന്റെ പാത പിന്തുടര്‍ന്നു.
ബംഗാള്‍
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളിലാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പലവിധത്തിലുള്ള മാനങ്ങളിലേക്ക് നീണ്ടതും കടുത്തതും. നിലവിലെ ഉപരാഷ്ട്രപതിയായ മുന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. അദ്ദേഹത്തിന്റെ അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകള്‍ കാരണം അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനായെന്നാണ് ഇതേക്കുറിച്ച് മമത പറഞ്ഞത്. കിട്ടാവുന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമെല്ലാം ഗവര്‍ണറെ മമതയും തൃണമൂല്‍ നേതാക്കളും കടുത്ത പ്രയോഗങ്ങള്‍കൊണ്ട് നേരിട്ടു. ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കെതിരേ ഭരണപക്ഷം അതേ രീതിയില്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ഇടയ്ക്കുവച്ച് നിര്‍ത്തി ഗവര്‍ണര്‍ക്ക് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയും ഉണ്ടായി. കേരളമടക്കം പിന്‍പറ്റിയ, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കുന്ന ആശയത്തിന് തുടക്കമിട്ടത് ബംഗാളാണ്.
രാജസ്ഥാന്‍
കേരളത്തിലേതിന് സമാന പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ അശോക് ഗെഹ്‌ലോട്ട് ഭരിക്കുന്ന രാജസ്ഥാനിലും. ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി ഗെഹ്‌ലോട്ട് സര്‍ക്കാര്‍ മുന്നോട്ടുപോയി. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 യൂനിവേഴ്‌സിറ്റികളാണ് രാജസ്ഥാനിലുള്ളത്. ഇവിടെയെല്ലാം ചാന്‍സലറെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കുന്ന നീക്കത്തിന് ഗെഹ്‌ലോട്ട് തുടക്കമിട്ടു. ഇത്തരം കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ സഭ സമ്മേളിക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിനൊടുവിലാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയത്.
തമിഴ്‌നാട്
കേരളം, ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടലിന് സമാനമാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡി.എം.കെയുടെ എം.കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മിലുള്ള പോര് ബഹിഷ്‌കരണങ്ങളിലും എത്തി. 20ലധികം ബില്ലുകളാണ് അംഗീകാരം നല്‍കാതെ രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നത്. മധുര കാമരാജ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളെ ഗവര്‍ണറുടെ ഓഫിസ് തനിച്ചു തീരുമാനിച്ചതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി ചടങ്ങ് ബഹിഷ്‌കരിച്ചു.
മഹാരാഷ്ട്ര
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹവും ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയും തമ്മിലുള്ള ഏറ്റുമുട്ടലും സുപ്രിംകോടതിയില്‍ വരെ എത്തുകയുണ്ടായി. വിമാനം പറക്കാന്‍ അനുമതി നല്‍കാതെ ഗവര്‍ണറെയും സംഘത്തെയും മുംബൈ വിമാനത്താവളത്തിലെ ജനറല്‍ ഏവിയേഷന്‍ ടെര്‍മിനലില്‍ രണ്ടുമണിക്കൂര്‍ സമയം കാത്തുനിര്‍ത്തിയിട്ടുണ്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. പ്രത്യേക വിമാനത്തിനുള്ള അനുമതി വൈകിപ്പിച്ചതോടെയാണിത്.
പുതുച്ചേരി
കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമി മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹിയിലേതിന് സമാനമായ അധികാരത്തര്‍ക്കത്തിനാണ് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും ഉണ്ടായത്. ഡല്‍ഹിയിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഐ.പി.എസ് ഓഫിസര്‍ കിരണ്‍ ബേദിയായിരുന്നു പുതുച്ചേരിയുടെ ലഫ്. ഗവര്‍ണര്‍. പതിവുപോലെ നിയമയുദ്ധം സുപ്രിംകോടതിയിലെത്തി. സര്‍ക്കാരിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലഫ്. ഗവര്‍ണര്‍ ഇടപെടരുതെന്ന് സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധി വാങ്ങി നാരായണസ്വാമി സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ വിജയിച്ചു. ബില്ലുകള്‍ പാസാക്കാതെ തടഞ്ഞുവച്ച കിരണ്‍ബേദിക്കെതിരേ 'ഗോബാക്ക്' പ്ലക്കാര്‍ഡുകളുമായി മുഖ്യമന്ത്രിയും സഹമന്ത്രിമാരും കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പുതുച്ചേരി സാക്ഷ്യംവഹിച്ചു.
പഞ്ചാബ്
മുമ്പ് കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങും ഇപ്പോള്‍ എ.എ.പിയുടെ ഭഗവന്ത് മാന്നും ഭരിക്കുന്ന പഞ്ചാബിലും അത്രസുഖകരമല്ല ഗവര്‍ണര്‍സംസ്ഥാന സര്‍ക്കാര്‍ ബന്ധം. കര്‍ഷകപ്രക്ഷോഭസമയത്ത് പഞ്ചാബില്‍ റിലയന്‍സ് ടവറുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്നപ്പോള്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയോട് അമരീന്ദര്‍ പരിസരം മറന്ന് പൊട്ടിത്തെറിച്ചിരുന്നു. മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നേരിട്ട് സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിതനാക്കിയത്. വിശദീകരണം ആവശ്യമാണെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും അല്ലാതെ ഉദ്യോഗസ്ഥരെയല്ലെന്നായിരുന്നു അമരീന്ദര്‍ ഗവര്‍ണറോട് പറഞ്ഞത്.
മധ്യപ്രദേശ്
കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനുമായി ഉടക്ക് പതിവായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന സമയത്ത് ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ കോണ്‍ഗ്രസിനെ ഒന്നാകെ ചൊടിപ്പിക്കുകയും ചെയ്തു.
തെലങ്കാന
പത്തുമാസത്തോളം നിരന്തര ഏറ്റുമുട്ടലിനൊടുവില്‍ രണ്ടുമാസം മുമ്പാണ് ഗവര്‍ണര്‍ തമിളസൈ സൗന്ദരരാജനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വെടിനിര്‍ത്തലിന് തയാറായത്. രാജ്ഭവനെ അവഗണിച്ചുകൊണ്ടായിരുന്നു നേരത്തെ റാവു ഭരണം മുന്നോട്ടുകൊണ്ടുപോയിരുന്നത്. സ്ത്രീയായതിനാല്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഇതിനോട് തമിളസൈ പ്രതികരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago