HOME
DETAILS
MAL
സ്ഥിതി മെച്ചപ്പെട്ടാല്‍ സ്കൂള്‍ തുറക്കും: മുഖ്യമന്ത്രി
backup
July 10 2021 | 04:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതുവരെ ഓണ്‍ലൈന്‍ സംവിധാനം തുടരും. ഓരോ കുട്ടിയ്ക്കും പഠനത്തിനായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തെ വിദ്യാഭ്യാസം സംബന്ധിച്ച് കെ.എസ്.ടി.എ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."