'ഗവര്‍ണര്‍ ആര്.എസ്.എസ് സേവകനാകരുത്'; ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദി ഖാനും സി.പി.എമ്മും തമ്മിലുള്ള പോര് തുടരുന്നു. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. ഗവര്‍ണര്‍ ആര്.എസ്.എസ് സേവനാകരുതെന്ന് എം.ഗോവിന്ദന് തുറന്നടിച്ചു. ആര്.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. ഗവര്‍ണര്‍ ബില്ല് ഒപ്പിട്ടില്ലെങ്കില്‍ ഭഹണഘടനാ പ്രതിസന്ധി ഉണ്ടാകില്ല. ബില്ല് ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിമപരമായും സര്‍ക്കാര്‍ നീങ്ങും. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍കിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ പറ്റി ഗവര്‍ണര്‍ക്ക് ഒരു ധാരണയും ഇല്ല. മാനസിക പ്രശ്നം ഉള്ളയാളാണെന്ന് കരുതിയാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാന്‍ ആരുടെയും ചീട്ട് വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."