മണിപ്പൂരിൽ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്, സമാധാനം പുനഃസ്ഥാപിച്ചെന്ന സർക്കാർ വാദം പൊളിഞ്ഞു
മണിപ്പൂരിൽ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്, സമാധാനം പുനഃസ്ഥാപിച്ചെന്ന സർക്കാർ വാദം പൊളിഞ്ഞു
ഇംഫാല്‍: കലാപബാധിത പ്രദേശമായ മണിപ്പൂരിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. നെൽപാടത്ത് പണിക്കെത്തിയ കർഷകർക്കു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. സമാധാനം പുനഃസ്ഥാപിച്ചെന്ന കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങളെ തകർക്കുന്നതാണ് വീണ്ടും നടന്ന വെടിവെപ്പ്. രണ്ട് സർക്കാരുകളും നൽകിയ ഉറപ്പിന്റെ പിൻബലത്തിൽ പണക്കിറങ്ങിയ കർഷകർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തിനുഗെയില്‍ പാടത്ത് കൃഷിപ്പണിക്കെത്തിയവര്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. നാരന്‍സേന പ്രദേശവാസിയായ സലാം ജോതിന്‍ (40) എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരാണ് വെടിയുതിര്‍ത്തതെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് സൂചന.
കൊയരന്‍ടാക് ഏരിയയിലുണ്ടായ വെടിവെപ്പില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വില്ലേജ് വൊളണ്ടിയറും കൊല്ലപ്പെട്ടു. 30 കാരനായ ജാംഗ്മിന്‍ലും ഗാംഗ്‌തെയാണ് മരിച്ചത്. കൊയരന്‍ടാക്, തിനുഗെയ് മേഖലകളില്‍ കനത്തെ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. എന്നാൽ ഇതിനിടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."