അധീര്‍രഞ്ജന്‍ ചൗധരിയുടെ ലോക്‌സഭ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
അധീര്‍രഞ്ജന്‍ ചൗധരിയുടെ ലോക്‌സഭ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജന്‍ ചൗധരിയുടെ ലോക്‌സഭ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്.
സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച നടക്കുമ്പോള്‍ അധീര്‍രഞ്ജന്‍ ചൗധരി നടത്തിയ ഭാഷാ പ്രയോഗങ്ങള്‍ അതിരുകടന്നു എന്നും സഭയുടെ മര്യാദകള്‍ ലംഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീര്‍രഞ്ജന്‍ ചൗധരി നിരന്തരം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തില്‍ ആരോപിച്ചു.
മഹാഭാരതത്തിലെ ധൃതരാഷ്ട്രര്‍ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത് ആണെങ്കില്‍, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതെന്ന് അധീര്‍രഞ്ജന്‍ ചൗധരി വിമര്‍ശിച്ചിരുന്നു. രാജാവ് അന്ധനാണെന്നു അധീര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.
ആദ്യമായിട്ടായിരുന്നു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അധീര്‍രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."