HOME
DETAILS
MAL
തീവ്രവാദ പ്രവര്‍ത്തനങ്ങളെ
backup
August 25 2016 | 00:08 AM
ചെറുക്കണം: മന്ത്രി മാത്യു ടി. തോമസ്
ചെങ്ങന്നൂര്‍: രാജ്യത്ത് വളര്‍ന്ന് വരുന്ന തീവ്രവാദ-വിഘടനവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുവാന്‍ യുവ സമൂഹം തയ്യാറാകണമെന്ന മന്ത്രി മാത്യു ടി തോമസ്.
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്നേഹ സാഹോദര്യ കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തോമസ് മാര്‍ അത്താനാസിയോസ് മെത്രോപ്പോലീത്ത അധ്യഷത വഹിച്ചു.അഡ്വ. കെകെ രാമചന്ദ്രന് നായര്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.ഫാ. ഫിലിപ്പ് തരകന്,ഫാ പി വൈ ജസന്,ഫാ.തോമസ് കൊക്കാപ്പറമ്പില്‍,ഫാ.തോമസ് അമയില്‍,ഫാ.ഡോ.ഫിലിക്സ് യോഹനാന്,ഫാ.ടിജു ഏബ്രഹാം,ജോജി പി തോമസ്,ജോബിന് കെ ജോര്‍ജ്ജ് സജി പട്ടരുമഠം ബിനി സോളമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."