പാലക്കാട് കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹം ഖബറടക്കി
കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹം സംസ്കരിച്ചു
പാലക്കാട്:മണ്ണാര്‍ക്കാട് കുളത്തില്‍ മുങ്ങിമരിച്ച മൂന്ന് സഹോദരിമാരുടെ മൃതദേഹം ഖബറടക്കി. റമീസ ഷഹനാസ്, റിഷാന അല്‍ത്താജ് എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലും നെഷീദ ഹസ്നയുടെ മൃതദേഹം അമ്പത്തി മൂന്നാം മൈല്‍ പാറമ്മല്‍ ജുമാ മസ്ജിദിലുമാണ് ഖബറടക്കിയത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടോപാടത്തെ വീട്ടിലെത്തിച്ച മൂവരുടെയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഓണം അവധിക്ക് സ്വന്തം വീട്ടില്‍ ഒത്തുകൂടിയ മൂന്ന് സഹോദരിമാരാണ് അപകടത്തില്‍ പെട്ടത്.
കോട്ടേപ്പാടം പത്തംഗം വാര്‍ഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് സംഭവം കുളിക്കുന്നതിനിടെ കാല് വഴുതി വീണ സ്ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."