യു.എ.ഇയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
യു.എ.ഇയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
യു.എ.ഇയില്‍ 25000 രക്തദാനം ക്യാമ്പ് സംഘടിപ്പിക്കുന്നു. Blood Donors Kerala-UAE-യുമായി ചേര്‍ന്നാണ് മെഗാ രക്തദാന ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്.അബുദാബി, ദുബായ്, അല്‍ഐന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മെഗാ ക്യാമ്പയ്ന്‍ നടത്തപ്പെടുന്നത്. ഏകദേശം അഞ്ഞൂറോളം ആള്‍ക്കാരെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പയ്‌നില്‍ പ്രതീക്ഷിക്കുന്നത്. വിവിധ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചു മുടങ്ങാതെ സംഘടിപ്പിക്കുന്ന പതിനെട്ടാമത്തെ രക്തദാന ക്യാമ്പയിനാണിത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ യു എ ഇ ചാപ്റ്റര്‍ ആണ് ഇതിന്റെ സംഘാടകര്‍.
ക്യാമ്പ് 1 അബുദാബിയില്‍ സെപ്റ്റംബര്‍ 2, ശനിയാഴ്ച്ച, വൈകുന്നേരം 4 മുതല്‍ 9 മണി വരെ LLH ഹോസ്പിറ്റല്‍ സമീപത്തു വെച്ച് നടക്കും.
ക്യാമ്പ് 2 അല്‍ഐന്‍ - സെപ്റ്റംബര്‍ 2, ശനിയാഴ്ച്ച, വൈകുന്നേരം 4 മുതല്‍ 9 മണി വരെ ലുലു കുവൈത്താത്തില്‍ വെച്ചാണ് ഈ രക്തദാന ക്യാമ്പയ്ന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ക്യാമ്പ് 3 ദുബായ് - സെപ്റ്റംബര്‍ 7, വ്യാഴം, വൈകുന്നേരം 4 മുതല്‍ 9 മണി വരെ ദുബൈ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ഈ രക്തദാന ക്യാമ്പയ്ന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."