ജന്മശതാബ്ദി പരിപാടികള്‍
തിരുവനന്തപുരം: കേരള ഗാന്ധിസ്മാരകനിധിയുടെ സ്ഥാപകരില്‍ പ്രമുഖനും സ്ഥാപകസെക്രട്ടറിയും മുന്‍ചെയര്‍മാനുമായ കെ.ജനാര്‍ദ്ദനന്‍പിള്ളയുടെ ജന്മശതാബ്ദി ഈ മാസം മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ ആചരിക്കും.
ഗാന്ധിസ്മാരകനിധിയും കെ.ജനാര്‍ദ്ദനന്‍പിള്ള എന്‍ഡോവ്‌മെന്റ്ട്രസ്റ്റും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഇതിനായി ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍നായര്‍ രക്ഷാധികാരിയും മുന്‍ എം.പി പി.വിശ്വംഭരന്‍ ചെയര്‍മാനും ഡോ.എന്‍.രാധാകൃഷ്ണന്‍ വര്‍ക്കിങ്ങ് ചെയര്‍മാനും അജിത് വെണ്ണിയൂര്‍, കെ.ജി.ജഗദീശന്‍ എന്നിവര്‍ ജനറല്‍കണ്‍വീനര്‍മാരുമായി കമ്മിറ്റിക്ക് രൂപം നല്‍കി. ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായി കേരള ഗാന്ധിസ്മാരകനിധി വെങ്ങാനൂര്‍ കേന്ദ്രത്തില്‍ രൂപം നല്‍കിയ സമഗ്രഗ്രാമസേവ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നു രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. എം വിന്‍സെന്റ് എം എല്‍ എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."