ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു
ശ്രീകാര്യം: യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരം ചൈതന്യ ലൈനില്‍ ജി.ആര്.എ. ഡി. 11 ല്‍ കാട്ടുവിളാകത്ത് വീട്ടില്‍ പരേതനായ ഷാജി കുമാറിന്റെയും വിജയകുമാരിയുടെയും ഇളയമകള്‍ ശങ്കര്‍ (23) ആണ് മരിച്ചത്. ശങ്കറിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന വെഞ്ഞാറമൂട് കണ്ണന്‍കോട് വൈഷ്ണവത്തില്‍ ആനന്ദി (20) നെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ മണ്‍വിളയ്ക്ക് സമീപം റേഡിയോ സ്റ്റേഷന് വളവിലായിരുന്നു അപകടം. മണ്‍വിള ഭാഗത്ത് നിന്ന് ശ്രീകാര്യത്തേയ്ക്ക് വരുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് തൂങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശങ്കര്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. സ്വാകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള ആനന്ദ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവിവാഹിതനായ ശങ്കര്‍ പ്ലംബിങ് തൊഴിലാളിയാണ്.
മൃതദേഹം വൈകിട്ടോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. സഹോദരന്: ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."