HOME
DETAILS

സൈദ് മുഹമ്മദ് നിസാമി: കാലത്തിനൊപ്പം ഉമ്മത്തിനെ നയിച്ച ധിഷണാശാലി

  
backup
July 13 2021 | 15:07 PM

463321312312

 


പാരമ്പര്യത്തെ പാടേ തള്ളിപ്പറഞ്ഞ് പൊള്ളയായ അവകാശവാദങ്ങൾ സ്ഥാപിക്കലല്ല സാമൂഹിക നവോത്ഥാനം. പഴമയും പുതുമയും സമന്വയിപ്പിക്കലാണ്. അങ്ങനെ നോക്കുമ്പോൾ പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് മുഖ്യധാരാ മുസ്‌ലിം സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്തിയ പണ്ഡിതാനായിരുന്നു നിസാമി ഉസ്താദ് എന്ന് പറയാൻ സാധിക്കും. അതിനാൽത്തനെ നിസാമി ഉസ്താദിന്റെ ജീവിതം തലമുറകള്‍ക്ക് പ്രചോദനമാണ്.

കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം നടത്തിയ ധിഷണാപരമായ ഇടപെടലുകള്‍ എന്നും ഓര്‍മിക്കപ്പെടും. പ്രഭാഷകന്‍, എഴുത്തുകാരന്‍, പണ്ഡിതന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിസാമിയുടെ ജീവിതം സാംസ്‌കാരിക സമ്പന്നവും കൂലിനവുമായിരുന്നു. പുതിയ അറിവുകളും ചിന്തയും പ്രദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് ഒരുപോലെ സ്വീകാര്യമായിരുന്നു.പ്രഭാഷണത്തെ കേവലം ആസ്വാദന തലത്തിനപ്പുറം ചിന്താപരമായും സാംസ്‌കാരികമായും ഔന്നത്യം സൂക്ഷിക്കുന്ന ഒരു ജനതയുടെ സൃഷ്ടിപ്പിനുള്ള ചാലകശക്തിയായി അദ്ദേഹം വിനിയോഗിച്ചു.
ഇസ്ലാമിന്റെ പ്രതാപ കാലത്തിന്റെ കഥകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൃദ്യമായ ശൈലിയില്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ഇത് പുതുതലമുറയില്‍ ഏറെ പ്രതീക്ഷയും രാജ്യനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രചോദനവും നല്‍കി. ചരിത്രം, വിദ്യാഭ്യാസം, കല, ഇസ്‌ലാമിക സംസ്‌കാരം,ആത്മീയത തുടങ്ങിയവയില്‍ അദ്ദേഹം കൈമാറിയ അറിവും കാഴ്ചപ്പാടും ഹൃദ്യവും പ്രസക്തവും ആഴമേറിയതുമായിരുന്നു.

ഇസ്ലാമിന്റെ സുതാര്യത അദ്ദേഹം വളച്ചു കെട്ടില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണ ജീവിതം.ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഇസ്ലാമിന്റെ ശരിയുടെ പക്ഷവും സൗന്ദര്യവും വരച്ചുകാട്ടി.

പ്രഭാഷണം അദ്ദേഹത്തിന് ഒരു തൊഴിലായിരുന്നില്ല.ആരോപണ പ്രത്യാരോപണങ്ങള്‍ പ്രസംഗ വിഷയമാക്കാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല. ഇസ്‌ലാമിക ചരിത്രത്തിലെ വിജയ കഥകള്‍ മാത്രമല്ല; ഭരണാധികാരികളും നേതൃത്വവും വഴിവിട്ട മാര്‍ഗം സ്വീകരിച്ചപ്പോള്‍ തകര്‍ന്നുപോയ സാമ്രാജ്യങ്ങളെയും സമൂഹങ്ങളേയും അദ്ദേഹം പരിചയപ്പെടുത്തി. ഇതര പ്രത്യയശാസ്ത്രങ്ങളെ പഠിച്ചറിഞ്ഞ്,താരതമ്യ വിശകലനങ്ങള്‍ നടത്തിയാണ് ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. മതവും മാര്‍ക്‌സിസവും തമ്മിലുള്ള ചിന്താപരമായ വൈരുദ്ധ്യങ്ങള്‍ നിസാമിയെ പോലെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ വിരളമായിരുന്നു.
സമസ്തയുടെ വേദികളിലെന്നപോലെ സാമുദായിക രാഷ്ട്രീയ പഠന ക്ലാസുകളിലും നിറഞ്ഞു നിന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. സാമ്പ്രദായിക രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സമുദായ രാഷട്രീയത്തിന്റെ ചരിത്രവും പൂര്‍വിക നയനിലപാടുകളും ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ്,ബാഫഖി തങ്ങള്‍,പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ തുടങ്ങിയവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും നിസാമിയിലൂടെ കേള്‍ക്കുന്നത് ഹൃദ്യമായിരുന്നു.

എഴുതുന്ന വരിയിലും പറയുന്ന വാക്കിലും അദ്ദേഹം നൂറു ശതമാനം ഉത്തരവാദിത്തം പുലര്‍ത്തിയിരുന്നു.ഭൗതികമായ നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ തന്റെ ചുമതല ധർമ്മ പ്രബോധനമാണെന്ന് മനസ്സിലാക്കി അദ്ദേഹം സിദ്ധികള്‍ പ്രയോഗിച്ചു.

വിദ്യാഭ്യാസ രംഗത്തുള്ള നിസാമിയുടെ സേവനങ്ങള്‍ നിസ്തുലമാണ്.രണ്ടായിരത്തിന്റെ ആദ്യത്തിൽ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാഫി വിദ്യാഭ്യാസ ചിന്തയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു.മത ഭൗതിക സമന്വയ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാര്‍വത്രികമാവാത്ത കാലമായിരുന്നുവത്.ഇന്ന് അന്താരാഷ്ട്ര ഇസ്‌ലാമിക് യുണിവേഴ്‌സിറ്റിസ് ലീഗ് നിര്‍വാഹക സമിതി അംഗത്വമുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി. ഐ. സി) അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം എന്നും ഓര്‍മിക്കും.സമന്വയ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് അസ്തിവാരമിട്ട പല നിര്‍ണ്ണായക തീരുമാനങ്ങളും പിറവി കൊണ്ടത് ചേളാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. മരണപ്പെടും വരെ സി.ഐ.സിയുടെ അക്കാദമിക് കൗണ്‍സില്‍ മീറ്റിംഗുകള്‍ നടന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു.സല്‍ക്കാര പ്രിയനായ അദ്ദേഹവും വീട്ടുകാരും ആതിഥ്യമര്യാദയുടെ കുലീന മാതൃകകളായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം സമൂഹത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം വഫിയ്യ കോഴ്‌സിലൂടെ ഒരു വനിതാ വിദ്യാഭ്യാസ വിപ്ലവം സാധിച്ചെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു.
ഇന്ന് സാർവത്രികമായിക്കൊണ്ടിരിക്കുന്ന പല വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കും അസ്തിവാരമിടുന്നതിൽ നിസാമിയുടെ പങ്ക് നിസ്തുലമായിരുന്നു.

പാരമ്പര്യ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് കൊണ്ട് സമൂഹത്തെ ആധുനികമായി ചിന്തിക്കാനും അത്തരം ചിന്താ പ്രസ്ഥാനങ്ങളെ ജനകീയവൽക്കരിക്കാനും മുന്നിൽ നിന്ന അദ്ദേഹത്തെ മലയാളക്കര എന്നും പ്രാർത്ഥനാപൂർവം ഓർക്കും.

(വാഫി വഫിയ്യ അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറിയും കാസർക്കോട് കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുമാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  6 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  6 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  6 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  6 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  8 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  9 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  10 hours ago