കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്കിടെ ഒരാളെ കുത്തിക്കൊന്നു
കൊച്ചി: ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരില്‍ നടന്ന പാര്‍ട്ടിക്കിടെ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡി.ജെ പാര്ട്ടിസംഘാടകനായിരുന്ന രാജേഷാണ്(24) കൊല്ലപ്പെട്ടത്.
രാജേഷിന്റെ വയറിലും കൈക്കുമാണ് കുത്തേറ്റത്. ആക്രമണത്തിനിരയായ ഉടനെ രാജേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുകയാണ് രാജേഷ്.
രാത്രി ഒമ്പതുമണിക്ക് ഡി.ജെ പാര്‍ട്ടി അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും സംഘാടകര്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു. ശേഷം പതിനൊന്നുമണിയോടെ സംഘമായെത്തിയ അക്രമികള്‍ സംഘാടകര്‍ ആരെന്ന് ചോദിക്കുകയും രാജേഷിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടി.വി കേന്ദീകരിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."