വിദ്യാര്‍ഥി പ്രതിനിധികള്‍ നിയമസഭാ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്തു
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളില്‍ നടന്ന ആവേശകരമായ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥി പ്രതിനിധികള്‍ നിയമസഭാ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്തു. തെരഞ്ഞെടുക്കപെട്ടവര്‍ക്ക് പ്രധാനാധ്യാപിക സിസ്റ്റര്‍ സോഫിയ എസ്ജെസി സത്യവാചകം ചൊല്ലികൊടുത്തു. 19 ക്ലാസുകളെ പ്രതിനിധീകരിച്ചുള്ള 38 ലീഡര്‍മാരും സ്കൂള്‍ ലീഡറും ചെയര്‍പേഴ്സണുമാണ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. വലിയപള്ളി പാരീഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. വിദ്യാര്‍ഥി പ്രതിനിധികളുടെ പാര്ലമെന്റിയോഗത്തിനെ തുടര്‍ന്ന് നടന്ന നേതൃസംഗമത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഡോ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിഇഒ എം.എം. ചന്ദ്രനേ, പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനേ,ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, പഞ്ചായത്തംഗം ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."