വര്‍ഷത്തില്‍ ഒന്നരക്കോടി ശമ്പളം; 35ാം വയസില്‍ 41 കോടി സമ്പാദിച്ച് ജോലിയില്‍ നിന്ന് വിരമിക്കണം; 22 കാരനായ ഗൂഗിള്‍ ടെക്കിയുടെ വൈറല്‍ ലൈഫ് പ്ലാന്‍ ഇങ്ങനെ
വര്‍ഷത്തില്‍ ഒന്നരക്കോടി ശമ്പളം; 35ാം വയസില്‍ 41 കോടി സമ്പാദിച്ച് ജോലിയില്‍ നിന്ന് വിരമിക്കണം; 22 കാരനായ ഗൂഗിള്‍ ടെക്കിയുടെ വൈറല്‍ ലൈഫ് പ്ലാന്‍ ഇങ്ങനെ
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലികളില്‍ പെട്ടതാണ് ടെക് മേഖല. പ്രത്യേകിച്ചും ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്‍മാര്‍ ലക്ഷങ്ങളാണ് തങ്ങളുടെ ജോലിക്കാര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കി വരുന്നത്. പഠനം പൂര്‍ത്തിയാക്കിയ ഉടനെ നല്ലൊരു ജോലി നേടാനും പരമാവധി പണം സമ്പാദിക്കാനുമാണ് പലരും ലക്ഷ്യമിടുന്നത്. കിട്ടുന്ന പണമൊക്കെ ചെലവാക്കുന്ന പ്രവണതയാണ് പലരിലും കണ്ടുവരുന്നത്. ചുരുക്കം ചിലര്‍ വല്ല ബാങ്കിലോ കൊണ്ടുപോയി നിക്ഷേപിച്ചെന്നും വരാം. ഇപ്പോഴിതാ തന്റെ സമ്പാദ്യം മുഴുവന്‍ ബിസിനസുകളില്‍ നിക്ഷേപിച്ച് റിട്ടയര്‍മെന്റ് കാലത്ത് സുന്ദരമായി ജീവിക്കാന്‍ സാധിക്കുമെന്നാണ് 22 കാരനായ ഗൂഗിള്‍ ടെക്കി പറയുന്നത്. 35 വയസിനുള്ളില്‍ 41 കോടി രൂപ സമ്പാദിച്ച് ജോലിയില്‍ നിന്ന് വിരമിക്കാനാണ് യുവാവ് ലക്ഷ്യമിടുന്നത്. തന്റെ പെര്‍ഫെക്ട് പ്ലാന്‍ സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് യുവാവിപ്പോള്‍. ഇതിനോടകം നിരവധി നിക്ഷേപങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്.
പണം എടുത്ത് വെക്കാനുള്ള ഒന്നല്ലെന്നും നിക്ഷേപങ്ങളിലൂടെ മാത്രമേ റിട്ടയര്‍മെന്റ് കാലത്തിലേക്ക് ശാശ്വതമായ സേവിങ്‌സ് ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കൂ എന്നുമാണ് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവ ടെക്കിയുടെ വാദം. വളരെ പെട്ടെന്ന് തന്നെ പണം സമ്പാദിച്ച് ജോലിയില്‍ നിന്ന് വിരമിക്കലാണ് തന്റെ പ്ലാനെന്നാണ് ഗൂഗിളിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ എതാന്‍ എന്‍ഗൂണ്‍ലി പറയുന്നത്.
22വയസ്സുള്ള ഇയാള്‍ക്കിപ്പോള്‍ ബോണസും സ്‌റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെടെ 194,000 ഡോളറാണ് വാര്‍ഷിക ശമ്പളയിനത്തില്‍ ഗൂഗിള്‍ നല്‍കുന്നത്. അതായത് ഏകദേശം 1.60 കോടി രൂപ. എന്നാല്‍ മറ്റ് പലരെയും പോലെ പണം അനാവശ്യമാക്കി ചെലവാക്കാനൊന്നും എതാന്‍ ഒരുക്കമല്ല. തന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ബോധ്യം ഈ ചെറുപ്പക്കാരനുണ്ട്.
35 വയസ്സിനുള്ളില്‍ 5 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 41 കോടി) രൂപ സമ്പാദിച്ച് തന്റെ ജോലിയില്‍ നിന്ന് വിരമിക്കാനാണ് എതാന്റെ തീരുമാനം. പണം കരുതി വെക്കാനുള്ളതല്ലെന്നും ബിസിനസുകളിലും ഓഹരികളിലും നിക്ഷേപിക്കുന്നതാണ് ബുദ്ധിയെന്നുമാണ് തന്റെ മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചതെന്നും എതാന്‍ ഓര്‍ത്തെടുത്തു.
എന്റെ മാതാപിതാക്കള്‍ എനിക്ക് നിക്ഷേപങ്ങളെ കുറിച്ച് വിശദമായി തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്. നിന്റെ പണം സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ കാലാകാലം അതവിടെ തന്നെ കിടക്കും. നിനക്ക് വലിയ മെച്ചമൊന്നും ഉണ്ടാകാന്‍ പോണില്ല. അത് മറ്റെന്തെങ്കിലും ബിസിനസിലോ സ്ഥാപനങ്ങളിലോ നിക്ഷേപിക്കണമെന്ന് അവരെന്നെ ഉപദേശിക്കുമായിരുന്നു, എതാന്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷനിലും ഡാറ്റാ സയന്‍സിലും ബിരുദാനന്തര ബിരുദം ആരംഭിക്കുന്നതിനിടയില്‍ അദ്ദേഹം ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ജോലി ഉറപ്പിച്ചു. 2022 ഓഗസ്റ്റില്‍ അദ്ദേഹം കോഴ്‌സ് പൂര്‍ത്തിയാക്കി. ബിരുദാനന്തര ബിരുദം നേടുന്നതിനിടയില്‍ ഗൂഗിളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിയും ലഭിച്ചച്ചു. നിലവില്‍, അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റിലും മറ്റ് നിക്ഷേപ അക്കൗണ്ടുകളിലും ഫ്‌ലോറിഡയിലും കാലിഫോര്‍ണിയയിലും ഉള്ള വീടുകളിലുമായി ഏകദേശം 135,000 ഡോളര്‍ (1.11 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും തന്റെ ടേക്ക് ഹോം പേയുടെ 35% നിക്ഷേപിക്കാന്‍ എതാന്‍ ലക്ഷ്യമിടുന്നു. കൂടാതെ സമീപഭാവിയില്‍ തന്റെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."