പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
പുതുപ്പള്ളിയില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു. ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചരണം ജനങ്ങളെ ഏറെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു അതിരാവിലെ മുതല്‍ ബൂത്തുകളിലേക്കുള്ള വോട്ടര്‍മാരുടെ ഒഴുക്ക്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളില്‍ രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.
നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ വിവിധ പഞ്ചായത്തുകളില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇങ്ങനെ മീനടം 27.83 ശതമാനം, അയര്‍ക്കുന്നം 29.1 ശതമാനം, പാമ്പാടി 28.04 ശതമാനം, കൂരോപ്പട 27.92 ശതമാനം, അകലകുന്നം 26.23 ശതമാനം, പുതുപ്പള്ളി 31.7 ശതമാനം, മണര്‍കാട് 32.1 ശതമാനം, വാകത്താനം 28.47 ശതമാനം.
അതേസമയം, മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി. വാകത്താനം ജോര്‍ജിയന്‍ സ്‌കൂളിലായിരുന്നു ചാണ്ടി ഉമ്മന് വോട്ട്. അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
#WATCH | Kerala: UDF’s Congress candidate Chandy Oommen cast his vote for the Puthuppally by-polls.
— ANI (@ANI) September 5, 2023
(Visuals from LP Government school, booth number 10) pic.twitter.com/Afp99fEU1j
മണര്‍കാട് കണിയാന്‍കുന്ന് ഗവ. സ്‌കൂളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."