HOME
DETAILS

ഹാഫിള് മുഹമ്മദ് മുനവറിന് പറക്കണം; സ്വപ്‌നങ്ങള്‍ക്കും മേലെ...

  
backup
July 15, 2021 | 5:27 AM

3565-2

 


ഹമീദ് കുണിയ


കാസര്‍കോട്: ഹാഫിള് മുഹമ്മദ് മുനവര്‍ തന്റെ ജീവിതസ്വപ്നത്തിന് ചിറകണിയുന്നതും കാത്തിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു കൈക്കമ്പക്കടുത്ത അഡൂരിലെ കട്ടപുണി വീട്ടില്‍ എ.കെ ഖാസിമിന്റെ മകന്‍ മുഹമ്മദ് മുനവര്‍ ഒരു കൊമേഴ്‌സല്‍ പൈലറ്റ് ആകണമെന്ന അതിയായ ആഗ്രഹവുമായി പ്രാര്‍ഥനയിലാണ്.
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവിന്റെ തുച്ഛവരുമാനം കൊണ്ട് പഠനം നടത്തുമ്പോഴെല്ലാം വിമാനം പറപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് മുഹമ്മദ് മുനവര്‍ മനസില്‍ സൂക്ഷിച്ചിരുന്നത്.
എസ്.എസ്.എല്‍.സി പഠനത്തിന് മുന്‍പ് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി ഹാഫിള് ആവുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമായ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി ഫ്‌ളോറിഡയിലെ ഈസ്റ്റ് ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശന അനുമതി ലഭിച്ചിട്ടുണ്ട്. 14 മാസത്തെ കോഴ്‌സ് പരിശീലനത്തിനുള്ള ഫീസ് 76 ലക്ഷം രൂപയാണ്.
ഇതിനുപുറമെ താമസത്തിനും ഭക്ഷണത്തിനുമായി 15 ലക്ഷം രൂപ വേറെയും കാണണം. പിതാവ് ഓട്ടോ ഓടിച്ചു 10 ലക്ഷം രൂപയോളം സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ഒരു ബിസിനസില്‍ പാര്‍ട്ണര്‍ സ്ഥാനവും ഉയര്‍ന്ന ലാഭവും വാഗ്ദാനം നല്‍കി ഒരാള്‍ ഈ തുക കൈക്കലാക്കി. അയാള്‍ മുങ്ങുകയും ചെയ്തതോടെ മുനവറും പിതാവും ഏറെ തകര്‍ന്നു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പണയപ്പെടുത്തി വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ ചില സാങ്കേതിക തകരാര്‍ കാരണം ബാങ്ക് വായ്പ നിഷേധിച്ചു. രേഖകള്‍ ശരിയാക്കാന്‍ നല്‍കിയെങ്കിലും ഇനിയും നാലഞ്ചു മാസം സമയമെടുക്കും. അടുത്ത മാസം ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്‍കി കോഴ്‌സിന് ചേര്‍ന്നില്ലെങ്കില്‍ തനിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുമെന്ന ആധിയിലാണ് മുഹമ്മദ് മുനവര്‍.
തന്റെ സ്വപ്നത്തിന് ചിറക് വിരിയ്ക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി എത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് എം.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ ട്രഷറര്‍ കൂടിയായ ഹാഫിള് മുഹമ്മദ് മുനവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  a day ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  a day ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  a day ago