ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സഹപാഠിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി നേതാവ് പൊലീസില്‍ കീഴടങ്ങി. വിദ്യാര്‍ഥി സംഘടനയായ ഐസയുടെ മുന്‍നേതാവ് അന്മോല് രത്തനാണ് (29) കീഴടങ്ങിയത്.
സംഭവം പുറത്തു വന്നതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ അന്മോള് രത്തന്‍ ഒളിവിലായിരുന്നു. പെണ്‍കുട്ടി നല്കിയ പരാതിയില്‍ അഞ്ചംഗ പൊലിസ് സംഘം ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു.അതിനിടെയാണ് ഇയാളുടെ കീഴടങ്ങല്‍.
ബുധനാഴ്ച രാത്രി പത്തോടെയാണ് അഭിഭാഷകനുമൊത്ത് അന്മോല് പൊലിസ് സ്റ്റേഷനിലെത്തിയത്. മജിസ്ട്രേറ്റിനു മുമ്പാകെ യുവതി മൊഴി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് അന്മോല് പൊലിസില്‍ കീഴടങ്ങിയത്.
പീഡനത്തിനിരയായ യുവതി ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ്. സര്‍വകലാശാല കാമ്പസ് ഹോസ്റ്റലിലെ മുറിയില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഒരു സിനിമയുടെ സിഡി ആവശ്യമുണ്ടെന്നുകാട്ടി പെണ്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സിനിമ തന്റെ പക്കലുണ്ടെന്ന് ഫേസ്ബുക്കിലൂടെ മറുപടി നല്കിയ രത്തന്‍ പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. അവിടെത്തിയ പെണ്‍കുട്ടിക്ക് കുടിക്കാനായി നല്കിയ പാനിയത്തില്‍ മയക്കുമരുന്ന് നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."