നിയമസഭാ കൈയ്യാങ്കളിക്കേസ്: സുപ്രിംകോടതി വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: നിയസഭാ കയ്യാങ്കളിക്കേസ് സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്.
അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കോടതി സാമാഗ്രഹികള്‍ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെയും സുപ്രിംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, പ്രതിഷേധം കെ.എം മാണിക്കെതിരായെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ തിരുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള അഴിമതിക്കെതിരെയാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നാണ് നിലപാട് അറിയിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി, ഒരു വനിതാ അംഗത്തിന് പരുക്കേറ്റുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സഭയില്‍ രാഷ്ട്രീയപ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇത് രാഷ്ട്രീയപ്രതിഷേധമാണെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, എന്ത് ചട്ടപ്രകാരമാണ് ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് എന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു.
2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ അതിക്രമം നടന്നത്. ധനകാര്യമന്ത്രിയായിരുന്നു കെ.എം മാണി ബജറ്റവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."