
ജുമുഅ നിസ്‌കാരം നിര്‍ബന്ധമാവുമ്പോള്‍
എം.ടി അബൂബക്ര്‍ ദാരിമി പനങ്ങാങ്ങര
വെള്ളിയാഴ്ച മധ്യാഹ്ന വാങ്കു വിളിക്കപ്പെട്ടാല്‍ ജുമുഅയിലേക്കും അതിനു മുന്‍പുള്ള ഖുത്ബയിലേക്കും ദ്രുതഗതിയില്‍ പോകണമെന്നും കച്ചവടം ഉള്‍പ്പെടെയുള്ളവ മാറ്റിവയ്ക്കണമെന്നുമാണ് അല്ലാഹു ഖുര്‍ആനിലൂടെ കല്‍പ്പിച്ചത്. ഇതിനു വിരുദ്ധമായി, വെള്ളിയാഴ്ച ഈ സ്ഥാപനങ്ങള്‍ തുറന്നുവച്ച് ആളുകള്‍ നിര്‍ബാധം പുറത്തിറങ്ങുകയും ജുമുഅ നടത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു വിശ്വാസികള്‍ക്ക് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. കാരണം യുക്തിരഹിതമായ നടപടിയാണത്. ഒരു വീട്ടില്‍ പത്ത് മുറികളുണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്‍പതിലും വീട്ടുകാര്‍ക്ക് നിര്‍ബാധം പ്രവേശിക്കാന്‍ അനുവാദം. അതേസമയം, കൊവിഡ് വരാതിരിക്കാന്‍ ഒരു മുറിയില്‍ മാത്രം നിബന്ധനകള്‍ പാലിച്ചുപോലും കടക്കരുത് എന്ന് ഉത്തരവിടുന്നത് നീതിയല്ലല്ലോ. അത് ശരിയായ ക്രൈസിസ് മാനേജ്‌മെന്റല്ല. പക്ഷേ അതല്ലേ ഇപ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാണുന്നത്?
ജുമുഅ സംഘമായി നിര്‍വഹിക്കേണ്ട ഫര്‍ള് ഐനായ ഇബാദത്താണ്. അതോടൊപ്പം ദീനിന്റെ വിളംബരവും നാടിന്റെ ഭദ്രതയുമാണ്. നബി(സ്വ) പറഞ്ഞു: 'ജുമുഅ നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധ ബാധ്യതയാണ്. അടിമ, സ്ത്രീ, കുട്ടി, രോഗി എന്നീ നാലുപേര്‍ക്കൊഴികെ'. 'ആരെങ്കിലും മൂന്നു ജുമുഅകള്‍ അകാരണമായി ഒഴിവാക്കിയാല്‍ അവന്റെ ഹൃദയത്തില്‍ സീല്‍ വയ്ക്കപ്പെടുന്നതാണ്'. 'ആരെങ്കിലും അകാരണമായി മൂന്നു ജുമുഅകള്‍ ഒഴിവാക്കിയാല്‍ അവന്‍ കപടന്മാരില്‍ പെട്ടതായി രേഖപ്പെടുത്തപ്പെടുന്നതാണ്'.
ജുമുഅയ്ക്ക് സാധാരണ നിസ്‌കാരങ്ങളേക്കാള്‍ കൂടുതലായി പ്രത്യേക നിബന്ധനകളുണ്ട്. മഹല്ലിന്റെ അതിര്‍ത്തിക്കുള്ളിലാവുക, ചുരുങ്ങിയത് പ്രായപൂര്‍ത്തിയായ നാല്‍പത് പുരുഷന്‍മാരുണ്ടാവുക, ജുമുഅയുടെ മുന്‍പായി അറബിയില്‍ ഖുത്ബ നിര്‍വഹിക്കുക, പല ജുമുഅയ്ക്ക് ആവശ്യമില്ലെങ്കില്‍ ഒരു കേന്ദ്രത്തിലായി ഒറ്റ ജുമുഅ മാത്രമാകുക, ളുഹ്‌റിന്റെ സമയത്താകുക തുടങ്ങിയവ ജുമുഅയുടെ സവിശേഷ ശര്‍ത്വുകളാണ്. പ്രയാസമില്ലെങ്കില്‍ നാട്ടുകാര്‍ മുഴുവന്‍ ഒരിടത്തുതന്നെ ഒത്തുകൂടല്‍ നിര്‍ബന്ധമാണ്. അതിനു പ്രയാസപ്പെടുമെങ്കിലേ ആവശ്യാനുസരണം പല സ്ഥലത്ത് ജുമുഅ നടത്താവൂ. ഒരേ സ്ഥലത്ത് പല ജുമുഅ ഒരു നിലയ്ക്കും പാടില്ല. ഇസ്‌ലാമിക പാരമ്പര്യത്തിനെതിരാണത്. അതു പാടില്ലെന്ന് മദ്ഹബുകളില്‍ അവിതര്‍ക്കിതവുമാണ്.
ജുമുഅയില്‍ സംബന്ധിക്കുന്നതുകൊണ്ട് അസഹനീയവും പ്രകടവുമായ ബുദ്ധിമുട്ടുള്ള രോഗികള്‍ പോലുള്ളവര്‍ക്ക് ഇളവുണ്ടെന്നത് ശരി. അതോടൊപ്പം പ്രയാസം തരണം ചെയ്ത് ജുമുഅയില്‍ സംബന്ധിക്കാന്‍ സാധിച്ചാല്‍ അതാണ് ഉത്തമം. ശക്തമായ മഴ, കൊടുങ്കാറ്റ്, കൂരിരുട്ട് പോലുള്ള സാഹചര്യത്തില്‍ വാങ്കിനിടയിലോ ശേഷമോ 'സ്വല്ലൂ ഫീ രിഹാലികും' (നിങ്ങള്‍ വീടുകളില്‍ ടെന്റുകളില്‍ നിസ്‌കരിക്കൂ) എന്ന അധിക വാക്യം പറയാറുണ്ട്. അതിനര്‍ഥം, വീട്ടില്‍വച്ച് ഫര്‍ള് നിസ്‌കരിക്കലാണ് ഉത്തമമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചത് അബദ്ധമാണ്. ആദ്യം ഈരണ്ടു പ്രാവശ്യം 'ഹയ്യഅലസ്സ്വലാ...ഹയ്യഅലല്‍ ഫലാഹ്' (നിങ്ങള്‍ നിസ്‌കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ) എന്ന് വിളിച്ചുപറയുന്നു. തുടര്‍ന്നാണ് അധിക വാക്യം രണ്ടു തവണ പറയുന്നത്. അതിന്റെ താല്‍പര്യം ഇമാം ഇബ്‌നു ഹജര്‍(റ) തുഹ്ഫ 1:481 ല്‍ പറയുന്നു: 'ഇത് അത്തരക്കാര്‍ക്ക് ഇളവു നല്‍കലാണ്'. അല്ലാതെ ഉത്തമമാക്കിയതല്ല. ഹാഫിളുല്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരി 2:113ല്‍ പറയുന്നു;'ഷെഡുകളില്‍ഭവനങ്ങളില്‍ നിസ്‌കരിക്കുക എന്നതിന്റെ താല്‍പര്യം ആ ഇളവെടുക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഇളവു നല്‍കലാണ്. എന്നാല്‍ 'നിസ്‌കാരത്തിലേക്ക് വരുവിന്‍' എന്ന് നാലു തവണ ക്ഷണിക്കുന്നതിന്റെ താല്‍പര്യം, പ്രയാസം സഹിച്ചുകൊണ്ടെങ്കിലും പൂര്‍ണശ്രേഷ്ഠത നേടാന്‍ ഉദ്ദേശിക്കുന്നവരെ പള്ളിയില്‍ വരാന്‍ പ്രോത്സാഹിപ്പിക്കലാണ്'.
നബി(സ്വ) മദീനയില്‍ ചെന്നപ്പോഴും അതിനു മുന്‍പ് അസ്അദു ബ്ന്‍ സുറാറ(റ)വിന്റെ നേതൃത്വത്തിലും ആദ്യമായി ജുമുഅ നടപ്പിലാക്കിയപ്പോള്‍ നാല്‍പ്പതു പേരുണ്ടായിരുന്നു. ജുമുഅയെന്ന നിര്‍ബന്ധവും സവിശേഷവുമായ ഇബാദത്ത് എങ്ങനെയാണോ നബിയും സഹാബത്തും പ്രാവര്‍ത്തികമാക്കിയതെങ്കില്‍ അതു പിന്തുടരണമെന്നാണ് നിയമ തത്ത്വം. അതിന്റെ വെളിച്ചത്തിലാണ് ശാഫിഈ മദ്ഹബ് ചുരുങ്ങിയത് നാല്‍പ്പതാളുകളെ നിഷ്‌കര്‍ഷിച്ചത്. എങ്കില്‍ നാട്ടുകാര്‍ ചുരുങ്ങിയത് നാല്‍പ്പതു പുരുഷന്‍മാരുണ്ടായിരിക്കെ ശാഫിഈ മദ്ഹബു പ്രകാരം ജുമുഅ നിര്‍ബന്ധമാണെന്ന് ഉറപ്പായി. അവര്‍ തങ്ങളുടെ നാട്ടില്‍ തന്നെയാണ് ജുമുഅ നടപ്പിലാക്കേണ്ടത്. അഥവാ മറ്റൊരു നാട്ടിലെ ജുമുഅയില്‍ പങ്കെടുത്തോ അല്ലാതെയോ സ്വന്തം മഹല്ലില്‍ ജുമുഅ മുടക്കാന്‍ പാടില്ല, ഹറാമാണത്. മഹല്ലുവാസികള്‍ക്കോ മഹല്ലു കമ്മിറ്റിക്കോ അതിന് അവകാശമില്ല. ഉറപ്പായ ജുമുഅയുടെ വുജൂബ് രോഗത്തിന്റെ കേവല സാധ്യതയുടെ അടിസ്ഥാനത്തില്‍ ഇല്ലാതെയാകില്ല. രോഗപ്പകര്‍ച്ചാ സാധ്യത ജുമുഅയുടെ വുജൂബിനെ ബാധിക്കില്ലെന്നര്‍ഥം. വിശിഷ്യാ മാസ്‌ക്, അകലം, രോഗികളുടെ ക്വാറന്റൈന്‍ പോലുള്ള ജാഗ്രതകള്‍ പാലിക്കുന്ന സാഹചര്യത്തില്‍. രോഗത്തിന്റെ ഊഹം രോഗഭയമല്ല. രോഗമുണ്ടാകലാണ് സാധാരണം എന്ന സ്ഥിതിയുണ്ടെങ്കിലാണ് രോഗഭയമുണ്ടാകേണ്ടതുള്ളൂ. ജാഗ്രതയുണ്ടെങ്കില്‍ ഭയക്കേണ്ടതില്ലാത്ത രോഗത്തിന്റെ പടരല്‍ സാധ്യതയും ഊഹിക്കലും ജുമുഅയുടെ വുജൂബിനു തടസമല്ല. ചുരുക്കത്തില്‍, കൊറോണയോ മഹാമാരി ഭയമോ അല്ല ലോക്ക്ഡൗണ്‍ വേളയില്‍ ജുമുഅ നിര്‍ത്തിവച്ചതിന്റെ അടിസ്ഥാനം. അങ്ങനെ ആരും മനസിലാക്കരുത്.
ആരോഗ്യസംവിധാനത്തിന്റെ ശേഷി പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാര്‍വത്രിക നിയന്ത്രണവും നടപടിയുമാണ് കഴിഞ്ഞ വര്‍ഷം ജുമുഅ നിര്‍ത്തിവച്ചതിന്റെ അടിസ്ഥാനം. ഗുണപ്രദമായ നിയന്ത്രണമാകുമ്പോഴാണത്. അതേസമയം, എല്ലാം തുറന്നുപ്രവര്‍ത്തിക്കുകയും ജനം നിര്‍ബാധം നിര്‍ഭയം പുറത്തിറങ്ങുകയും ആരാധനാലയങ്ങള്‍ മാത്രം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണം? സാമൂഹിക അകലമെന്നാല്‍ സമൂഹം എവിടെ കൂടുന്നുവോ അവിടെയെല്ലാം അകലം പാലിക്കലാണ്. ആരാധനാലയങ്ങള്‍ മാത്രം അടച്ചിടലല്ല. ആരാധനാലയങ്ങള്‍ അച്ചടക്കത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും കേന്ദ്രങ്ങളാണ്. രോഗത്തെ കുറിച്ച് അനാവശ്യ ഭയപ്പാടുണ്ടാക്കി മനസുകള്‍ തളരുമ്പോള്‍ ഹൃദയങ്ങള്‍ക്ക് സമാധാനമേകുന്ന കേന്ദ്രങ്ങളാണവ.
സര്‍ക്കാര്‍ നടപടിമൂലം നിര്‍ത്തിവച്ചിരുന്ന ജുമുഅ പുതിയ സാഹചര്യത്തില്‍ തുടങ്ങാന്‍ അനുവദിക്കണം. കാരണം ഇനി ജുമുഅ മാറ്റിവയ്ക്കാന്‍ യാതൊരു ന്യായവുമില്ല. ചുരുങ്ങിയത് നാല്‍പതാളുകള്‍ക്ക് ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാന്‍ സാധ്യമാണെങ്കില്‍ കുഴപ്പമൊന്നും പേടിക്കാനില്ലാത്ത പക്ഷം അവര്‍ക്ക് ജുമുഅയാണ് നിര്‍ബന്ധം. നാല്‍പതു പേര്‍ക്ക് ഒത്തുകൂടല്‍ സാധ്യമാകുമ്പോള്‍ ജുമുഅ നിര്‍ബന്ധമായിരിക്കെ ജുമുഅ നിസ്‌കരിക്കാതെ ളുഹ്ര്‍ നിസ്‌കരിക്കുന്നത് നിഷ്ഫലമാണ്. ജുമുഅ അസാധ്യമാകുമെങ്കിലേ ളുഹ്ര്‍ സാധുവാകൂ എന്നാണ് പ്രമാണം. നാട്ടിലെ ജുമുഅ നഷ്ടപ്പെടുകയോ അസറിനു മുന്‍പായി ജുമുഅ നടക്കാതിരിക്കുകയോ ചെയ്യുമ്പോഴേ ജുമുഅ സാക്ഷാല്‍ അസാധ്യമാകുകയുള്ളൂ. എങ്കിലേ ളുഹ്ര്‍ നിസ്‌കരിക്കാവൂ. അല്ലെങ്കില്‍ ജുമുഅ നിസ്‌കരിക്കാത്ത മുന്‍പതിവ് നിലനില്‍ക്കുന്ന നാട്ടില്‍ ജുമുഅ നടക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലേ ആദ്യസമയത്തു തന്നെ ളുഹ്ര്‍ നിസ്‌കരിക്കാന്‍ പറ്റൂ. ജുമുഅ സാധ്യമാകുന്ന സന്ദര്‍ഭത്തില്‍ ജുമുഅയോ ളുഹ്‌റോ രണ്ടാലൊന്ന് നിസ്‌കരിച്ചാല്‍ മതി എന്ന വകുപ്പില്ല. മിനിമം ആളുകള്‍ക്ക് മാത്രം ജുമുഅ സാധ്യമായാല്‍ സാധ്യമാകാത്തവര്‍ ളുഹ്ര്‍ നിസ്‌കരിക്കണം. ഓരോ സന്ദര്‍ഭത്തിലുമുള്ള ദീനിന്റെ നിയമങ്ങള്‍ എന്തെന്ന് നോക്കിയിട്ടേ തീരുമാനങ്ങളെടുക്കാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• a day ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• a day ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• a day ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• a day ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• a day ago
ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• a day ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• a day ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• a day ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• a day ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• a day ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• a day ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• a day ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• a day ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• a day ago
ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
Kerala
• a day ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• a day ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• a day ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• a day ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• a day ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• a day ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• a day ago