കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. ബദല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാവും. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സൈന്യം നിര്‍ബന്ധിതമാവുകയാണ് . അത് കുറയക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ 95 ശതമാനം ജനങ്ങളും പ്രശ്‌നങ്ങള്‍ അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാവുന്ന കല്ലേറുകള്‍ സംഘര്‍ഷം അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാജ്‌നാഥ് കാഷ്മീരില്‍ എത്തിയത്. പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതു രണ്ടാം തവണയാണ് രാജ്‌നാഥ് സംസ്ഥാനത്ത് എത്തുന്നത്.
48 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 66 പേരാണ് മരിച്ചത്. അയ്യായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
HM Rajnath Singh & J&K CM Mehbooba Mufti conduct a joint press conference on J&K situation, in Srinagar. pic.twitter.com/OQK0Zgv1lA
— ANI (@ANI_news) August 25, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."