സംസ്ഥാന ഖോ ഖോ ചാംപ്യന്‍ഷിപ്പ് നിറമരുതൂരില്‍
തിരൂര്‍: നാല്പത്തിയഞ്ചാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിത ഖോഖോ ചാംപ്യന്‍ഷിപ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരൂരിന് സമീപമുള്ള നിറമരുതൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 350 ഓളം കായിക താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
25 ഓളം ഒഫീഷ്യല്‍സ് മത്സരം നിയന്ത്രിക്കും. കായിക താരങ്ങള്‍ക്കുള്ള താമസവും ഭക്ഷണവും നിറമരുതൂര്‍ ഗവ: ഹയര്സെക്കന്ററിയില് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഖോ ഖോ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബി. സത്യന്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പങ്കെടുക്കുമെന്ന് വി അബ്ദുറഹ്മാന് എം.എല്‍.എ, ഖോ ഖോ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.ടി സജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കെ ഗിരീഷ്, കായിക അധ്യാപകന് വി.ടി രാജേന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപനദിവസമായ ഞായറാഴ്ച വി.അബ്ദുറഹ്മാന് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."