പ്രളയത്തില്‍ നടുങ്ങി ജര്‍മനിയും ബെല്‍ജിയവും
ബെര്‍ലിന്‍: കനത്ത മഴയില്‍ പടിഞ്ഞാറന്‍ ജര്‍മനിയിലും അയല്‍രാജ്യമായ ബെല്‍ജിയത്തിലും തുടരുന്ന പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു. ജര്‍മനിയില്‍ 103 പേരുടെയും ബെല്‍ജിയത്തില്‍ 22 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇരു രാജ്യങ്ങളിലുമായി നിരവധി പേരെ കാണാതായിട്ടുമുണ്ട്.
ജര്‍മനിക്കും ബെല്‍ജിയത്തിനും പുറമേ ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സ്ംബര്‍ഗ്, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ പ്രളയഭീഷണിയുണ്ട്. ജര്‍മനിയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും അറിയിക്കുന്നത്.ജര്‍മനിയില്‍ റിനലാന്ഡ്-പലാറ്റിനേറ്റ്, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും പ്രധാന റോഡുകളും സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വാര്‍ത്താവിനിമയ, ഗതാഗത മാര്‍ഗങ്ങള്‍ പലതും അടഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."