കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ 248 പ്രവാസികൾ പിടിയിലായി
248 expatriates were arrested during the security check in Kuwait
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കുവൈത് ആഭ്യന്തര മന്ത്രലയം ഊർജിതപ്പെടുത്തി. വിവിധ രാജ്യക്കാരായ 248 പ്രവാസികളെ സുരക്ഷാ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, ഖൈത്താൻ, മുബാറക് അൽ-കബീർ, അൽ-അഹമ്മദി, ഹവല്ലി, ഷുവൈഖ് ഇൻഡസ്‌ട്രിയൽ മേഖല തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ തുടർച്ചയായ സുരക്ഷാ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പിടിയിലായവരിൽ മൂന്നുപേരെ ജലീബ് അൽ ഷുയൂഖിലെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമങ്ങൾ ലങ്കിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."