മൊയ്തീന് നാളെ 'ഇ.ഡി' പരീക്ഷ; കുരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ഹാജരാകും
മൊയ്തീന് നാളെ 'ഇ.ഡി' പരീക്ഷ; കുരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ഹാജരാകും
തൃശ്ശൂര്‍: കുരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയിതീന്‍ എം.എല്‍.എ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. മുന്‍പ് രണ്ട് തവണ നോട്ടീസയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് എം.എല്‍.എക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എം.എല്‍.എയോട് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാക്ഷികള്‍ക്ക് നല്‍കുന്ന നോട്ടീസാണ് ഇ.ഡി മൂന്നാമതായി എം.എല്‍.എക്ക് നല്‍കിയിരിക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ച നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെയാണ് മൊയ്തീന്റെ ഹാജരാകല്‍. നേരത്തെ ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 4നും അന്വേഷണത്തിന് ഹാജരാകാന്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി അദ്ദേഹമത് നിരസിക്കുകയായിരുന്നു. മൂന്നാമതും വിട്ട് നിന്നാല്‍ പ്രതിയാകാന്‍ സാധ്യതയുള്ള നോട്ടീസ് അയക്കാനാണ് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. എന്നിട്ടും ഹാജരായില്ലെങ്കില്‍ കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും ഇ.ഡി തീരുമാനിച്ചിരുന്നു.
അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സതീഷ്‌കുമാറുമായി പണമിടപാട് നടത്തിയിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരെയും മുന്‍ എം.പിയെയും ഇ.ഡി ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷന്‍, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശന്റെയും എ.സി മൊയ്തീന്റെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."