അബ്ദുല്‍ വഹാബും സമദാനിയും പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് നേതാക്കളായ പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പി.വി അബ്ദുല്‍ വഹാബ് രാജ്യസഭാംഗമായും അബ്ദുസ്സമദ് സമദാനി ലോക്സഭാംഗവുമായാണ് പ്രതിജ്ഞ ചൊല്ലിയത്.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുന്ന ശക്തമായ പ്രതിപക്ഷത്തിന്റെ ഭാഗമായി ഞാനുമുണ്ടാകുമെന്ന് പി.വി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് സഭ ചേരുന്നത്. ഇസ്‌റാഈല്‍ ചാരസംഘടനയുടെ പെഗാഗസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നത് ഉള്‍പ്പെടെ ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇന്ധന വിലക്കയറ്റവും കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകളും കര്‍ഷക സമരവും ലക്ഷദ്വീപ് പ്രശ്‌നവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഈ മണ്‍സൂണ്‍ സെഷനില്‍ ചര്‍ച്ചയാകുമെന്നും അബ്ദുല്‍ വഹാബും പറഞ്ഞു.
നിറയെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്താണ് ജനം വലിയ ഉത്തരവാദിത്വം ഏല്‍പിച്ചിട്ടുള്ളതെന്നും അത് പൂര്‍ണതയോടെ നിറവേറ്റാന്‍ സാധിക്കട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."